Home Entertainment

പൊലീസ് വേഷത്തിൽ ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ

41

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ചിത്രത്തിൽ ദുൽഖർ പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്. ബോബി സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രം മാർച്ചിൽ ആരംഭിക്കുമെന്നാണ് വിവരം. മലയാളത്തിൽ ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Advertisements

ബോളിവുഡ് ചിത്രം സോയ ഫാക്ടറാണ് ദുൽഖറിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ക്രിക്കറ്റ് പ്രമേയമാക്കി ഒരുങ്ങിയ ചിത്രം കഴിഞ്ഞ വാരമാണ് തിയേറ്ററുകളിലെത്തിയത്. സോനം കപൂറാണ് ചിത്രത്തിൽ നായിക. സോയ ഫാക്ടറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരുമാസമായി ഉത്തരേന്ത്യയിലാണ് ദുൽഖർ.

Advertisement