ദളപതി വിജയ് ഹിറ്റ്മേക്കർ ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത ചിത്രം ഈജിപ്തിലും പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈജിപ്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി ബിഗിൽ സ്വന്തമാക്കി.
രണ്ട് വേഷങ്ങളിലാണ് സിനിമയിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
Advertisements
  
  
Advertisement 
  
        
            








