Home Entertainment

‘വൺ’ ഞെരിപ്പൻ; ഡയലോഗുകൾ സൂപ്പർ: പിണറായി സ്‌റ്റൈലിൽ മമ്മൂട്ടി

116

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബോബി – സഞ്‌ജയ് തിരക്കഥയെഴുതുന്ന സിനിമ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ നടപ്പും രീതികളുമെല്ലാം മമ്മൂട്ടി ഈ സിനിമയ്ക്കായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതായും അറിയുന്നു. പിണറായി സ്റ്റൈലിലുള്ള ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.

ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ തിരുവനന്തപുരത്തും എറണാകുളത്തുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

Advertisement