Home kerala

ബിജെപി നേതാവ് കെ സുരേന്ദ്രന് മകരജ്യോതി പുരസ്‌കാരം

27

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഭാരതീയ ആചാര്യ സമിതിയുടെ മകരജ്യോതി 2019 പുരസ്‌കാരം. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനമികവിനുള്ള അംഗീകാരമായി പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനേക്കുറിച്ച് ഭാരവാഹികൾ അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.

Advertisements

ഡിസംബറിൽ കൊച്ചിയിൽ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തിൽ പുരസ്‌കാരം കെ സുരേന്ദ്രന് നൽകുമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

Advertisement