ഐസിസി ടി20 ഏകദിന റാങ്കിങ്ങിൽ വൻ മുന്നേറ്റം നേടി അഫ്ഗാൻ താരം മുജീബ് റഹ്മാൻ: ഇന്ത്യൻ താരങ്ങൾ വളരെ പിന്നിൽ

20

ദുബായ്: അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാന് ഐസിസി ടി20 ഏകദിന റാങ്കിങ്ങിൽ വൻ മുന്നേറ്റം. ടി20യിൽ രണ്ടാം സ്ഥാനത്തും ഏകദിനത്തിൽ മൂന്നാമതുമാണ് മുജീബ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് മുജീബിന് തുണയായത്.

ഇരു ഫോർമാറ്റിലെ റാങ്കിലും ആദ്യ അഞ്ചിലുള്ള ഏക താരവും മുജീബാണ്. ടി20യിൽ അഫ്ഗാന്റെ തന്നെ റാഷിദ് ഖാനാണ് ഒന്നാം റാങ്കിൽ. ടി20 റാങ്കിൽ ഒന്നാം സ്ഥാനത്തുള്ള റാഷിദ് ഖാനേക്കാൾ ഏഴ് പോയിന്റ് മാത്രം പിറകിലാണ് മുജീബ്. 742 പോയിന്റാണ് മുജീബിനുള്ളത്. മിച്ചൽ സാന്റ്നർ (ന്യൂസിലൻഡ്), ഇമാദ് വസീം (പാകിസ്ഥാൻ), ആഡം സാംപ (ഓസ്ട്രേലിയ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

Advertisements

എന്നാൽ ഇന്ത്യൻ താരങ്ങൾക്കാർക്കും ആദ്യ പത്തിൽ ഇടം നേടാനായില്ല. പതിമൂന്നാമുള്ള കുൽദീപ് യാദവാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ. ഏകദിന റാങ്കിങ്ങിൽ മൂന്നാമതാണ് മുജീബ്. 707 പോയിന്റാണ് താരത്തിനുള്ളത്. ഇന്ത്യയുടെ ജസപ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു.

എന്നാൽ മറ്റ് ഇന്ത്യൻ താരങ്ങൾക്കാർക്കും പട്ടികയിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. കുൽദീപ് യാദവ് 12ാം സ്ഥാനത്താണ്. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ വിരാട് കോലി ഒന്നാമതും രോഹിത് ശർമ രണ്ടാം സ്ഥാനത്തും നിൽക്കുന്നു

Advertisement