18ാം വയസ്സിൽ ആദ്യ വിവാഹം, അത് വേർപെടുത്താതെ തന്നെ മറ്റ് നാലുപേരെ കാമുകൻമാരാക്കി ഒന്നിച്ച് താമസം, ഒപ്പം മോഷണവും: നടി സ്വസ്തികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

11045

ബംഗാളി സിനിമ ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങളിൽ ഒരാളാണ് നടി സ്വസ്തിക. അഭിനയ ലോകത്തെ തിളങ്ങുന്ന താരമാണ് എങ്കിലും വ്യക്തിജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വരികയും, ഒരുപാട് വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്ത ഒരാളാണ് സ്വസ്തിക. പാതാൾ ലോക് എന്ന വെബ് സീരീസിലൂടെ ആണ് ഇന്ത്യൻ പ്രേക്ഷകർക്ക് സ്വസ്തിക മുഖർജി പരിചിതയായി മാറിയത്.

പ്രശസ്ത ബംഗാളി ഗായകൻ സാഗർ സെന്നിന്റെ മകൻ പ്രേമിത് സെന്നിനെ ആണ് സ്വസ്തിക വിവാഹം കഴിച്ചത്. വിവാഹിതയായി രണ്ടു വർഷം കഴിഞ്ഞപ്പോഴേയ്ക്കും ഗാർഹിക പീഡനത്തിനും, സ്ത്രീധനം ആവശ്യപ്പെട്ടതിനുമുള്ള കുറ്റങ്ങൾ ചുമത്തി ഭർത്താവിനെതിരെ സ്വസ്തിക കേസ് ഫയൽ ചെയ്തു.

Advertisements

strong>Also Read
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല, സൗന്ദര്യം പ്രദര്‍ശിപ്പിക്കാനും കാണാനും ആസ്വദിക്കാനുമുള്ളത്, ഈ പ്രായത്തിലല്ലേ ഷൈന്‍ ചെയ്യാനാവൂ, തുറന്നുപറഞ്ഞ് ഇനിയ

എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം, തന്റെ ആരോപണങ്ങൾ നുണയാണ് എന്ന് സ്വസ്തിക തന്നെ കോടതിയെ ധരിപ്പിച്ചു. എന്നാൽ ഭർതൃസഹോദരൻ സ്വസ്തികയ്‌ക്കെതിരെ ഏഴുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അധികം വൈകാതെ പ്രേമിത് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു കേസും ഫയൽ ചെയ്തു.

പ്രശസ്ത ബംഗാളി നടൻ സന്തു മുഖർജിയുടെ മൂത്ത മകളായി 1980 ൽ ആണ് സ്വസ്തിക ജനിച്ചത് 1998 ൽ തനിക്ക് പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ തന്നെ സ്വസ്തിക വിവാഹിതയായി. പക്ഷേ സന്തോഷകരമായി ആ ദാമ്പത്യം മുൻപോട്ടു കൊണ്ട് പോകാൻ സാധിച്ചില്ല.

Also Read

ദാമ്പത്യസംബന്ധമായ പ്രശ്‌നങ്ങൾ രൂക്ഷം ഈകുന്നതിനിടെ 2000 ത്തിൽ തന്നെ സ്വസ്തിക ഏക് ആകാശേർ നീച്ചേ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. 2001 ൽ ഹേമന്തർ പാഖി എന്ന ബംഗാളി സിനിമയിലൂടെ വെള്ളിത്തിരയിലും സ്വസ്തിക അരങ്ങേറ്റം കുറിച്ചു.

സ്വസ്തികയുടെ കരിയർ മുന്നേറ്റം കണ്ട ഭർത്താവ് വിവാഹ മോചനത്തിനുള്ള അപേക്ഷ പിൻവലിക്കുകയും ചെയ്തു.
എന്നാൽ 2004 ൽ നടൻ, ഗായകൻ, നിർമ്മാതാവ്, അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ജീത്തിനോടൊപ്പം മസ്താൻ എന്ന സിനിമയിൽ അഭിനയിക്കവേ സ്വസ്തിക അദ്ദേഹവുമായി പ്രണയത്തിലായി.

strong>Also Read
നല്ല സിനിമകൾ കിട്ടണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടന്ന് കൊടുക്കുക തന്നെ വേണം, ഇതെന്റെ പതിനാലാമത്തെ സിനിമയാണ്: തുറന്ന് പറഞ്ഞ് യുവനടി

പൊതുപരിപാടികളിലും, നിശാപാർട്ടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഇരുവരും പക്ഷേ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ വേർപിരിഞ്ഞു.2009 ൽ ബ്രേക്ക് ഫയൽ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരംബ്രത ചാറ്റർജിയുമായി അടുപ്പത്തിലായ സ്വസ്തിക, നടനോടൊപ്പം ജീവിക്കാൻ ആരംഭിച്ചു. എന്നാൽ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല എന്ന് കാണിച്ച് ഭർത്താവ് കേസ് നൽകിയതോടെ ആ ബന്ധത്തിൽ നിന്നും പിന്മാറി.

2013 ൽ ബസന്ത ഉത്സവ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രശസ്ത സംവിധായകൻ ശ്രീജിത്ത് മുഖർജിയുമായി സ്വസ്തിക പ്രണയത്തിലായി എങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇരുവരും ഒരുമിച്ച് അവസാനമായി ചെയ്ത ജാതീശ്വർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് പോലും നടി വിട്ടു നിന്നു.

2014 ൽ ഷേർ കോബിത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ, സംവിധായകനായ സുമൻ മുഖർജിയുമായി പ്രണയത്തിലായ നടി അതേ വർഷം തന്നെ കാമുകനെതിരെ ആരോപണങ്ങൾ ഉയർത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പൊതുജന സമ്മർദ്ദത്തെ തുടർന്ന്, സംവിധായകൻ അറസ്റ്റിലായി. 2014 ൽ തന്നെ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ടു കൊണ്ടും സ്വസ്തിക വിവാദങ്ങളിൽ നിറഞ്ഞു.

12000 രൂപയിലധികം വില വരുന്ന ഒരു സ്വർണ്ണാഭരണം, സ്വസ്തിക സ്വന്തം ബാഗിൽ എടുത്ത് വെയ്ക്കുന്നത് ഒരു ജ്വല്ലറിയുടെ സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു. നടിയുടെ പ്രശസ്തിയെ മാനിച്ച്, ജ്വല്ലറി ഉടമകൾ പരാതിയില്ലെന്ന് പറയുകയും, കേസ് ഒഴിവാക്കുകയും ചെയ്തു.

സ്വകാര്യ ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങൾ നേരിട്ട് കൊണ്ടിരിക്കുമ്പോഴും, കരിയറിൽ സ്വസ്തിക മുന്നോട്ടു തന്നെ പൊയ്‌ക്കൊണ്ടിരുന്നു. സ്വന്തം സന്തോഷങ്ങൾ കണ്ടെത്തിക്കൊണ്ട് ജീവിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നടിയുടെ വിജയ രഹസ്യം എന്നാണ് പലരും പറയുന്നത്.

Also Read
എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അത് താനാണെങ്കിൽ എന്ത് ചെയ്യും; ഷാജി കൈലാസ് തന്നോട് പ്രണയം പറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ആനി

Advertisement