Home Entertainment Celebrities

എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അത് താനാണെങ്കിൽ എന്ത് ചെയ്യും; ഷാജി കൈലാസ് തന്നോട് പ്രണയം പറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ആനി

5275

പാർവ്വതിയും ശോഭനയും നന്ദിനിയും അടക്കം മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച നടിമാരെ സംഭാവന ചെയ്ത സൂപ്പർ സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാളിക്ക് സമ്മാനിച്ച മറ്റൊരു സൂപ്പർ നായിക ആയിരുന്നു ആനി. ബാലചേ്രന്ദ മനോൻ താൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആണ് ആനിയെ നായികയായി അവതരിപ്പിച്ചത്.

പിന്നീട് നിരവധി സൂപ്പർഹിറ്റുകളിലൂടെ മലയാളത്തിൽ തിളങ്ങി നിൽക്കുകയും മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുകയും ചെയ്ത താരമായി ആനി മാറി. വെള്ളാരം കണ്ണുകളും നിറഞ്ഞ ചിരിയുമായി ക്യാമറ കണ്ണുകൾക്ക് മുന്നിലെത്തിയിരുന്ന ആനിയുടെ മുഖം മലയാളി കുടുംബ പ്രേക്ഷകർ ഇന്നും മറന്നിട്ടില്ല.

Advertisements

വളരെ കുറച്ചുകാലം മാത്രമെ സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാൻ ആനിക്ക് സാധിച്ചിരുന്നു. മലയാളത്തിൽ നായികയായി തിളങ്ങി നിന്നിരുന്ന കാലത്ത് താരം കൈകാര്യം ചെയ്ത വേറിട്ട ഒരു മുഖമായിരുന്നു മഴയെത്തും മുൻപേ എന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം.

Also Read
ഭർതൃമതിയായ യുവതിയെ അയൽവാസിയുടെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒരേസമയം നെഗറ്റീവ് ക്യാരക്ടർ ആയും അതേപോലെതന്നെ നായികാപ്രാധാന്യമുള്ള താരമായും തിളങ്ങാൻ മഴയെത്തും മുൻപേ എന്ന മമ്മൂട്ടി ചിത്രത്തിൽ ആനിയ്ക്ക് സാധിച്ചിരുന്നു. അതേ സമയം മമ്മൂട്ടി, ജയറാം, ദിലീപ് മുകേഷ് തുടങ്ങിയ താരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിച്ചുവെങ്കിലും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ആനിക്ക് കഴിഞ്ഞിരുന്നില്ല.

കാരണം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സംവിധായകൻ ഷാജി കൈലാസിനെ പ്രണയിച്ച് വിവാഹിതായായ താരം സിനിമാലോകത്തു നിന്നും വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ അതിനുശേഷം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെ താരം വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിൽ സജീവമായി നിൽക്കുകയായിരുന്നു.

ആദ്യകാലങ്ങളിൽ നായികയായി തിളങ്ങിയ പ്രസരിപ്പും സന്തോഷവും ആനീസ് കിച്ചൻ എന്ന പരിപാടിയിലും താരം കാഴ്ചവെച്ചിട്ടുണ്ട്. മലയാളത്തിന്റെ മാസ്സ് സംവിധായകൻ ഷാജി കൈലാസാണ് ആനിയെ വിവാഹം ചെയ്തിരിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള പ്രണയവും തുറന്നു പറച്ചിലുകളും ഒക്കെ അടുത്തിടെ ആനി വെളിപ്പെടുത്തിയിരുന്നു.

മലയാളത്തിലെ താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളിൽ വെച്ച് പലപ്പോഴും കാണാറുണ്ടായിരുന്നു. എന്നും സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങൾ പറഞ്ഞ് ഷാജി കൈലാസ് അടുത്ത് എത്തും ആയിരുന്നു എന്നും ആനി പറയുന്നു. അതിനു ശേഷം ഒരു ദിവസം പെട്ടെന്ന് വന്നാണ് എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കിൽ എന്ത് ചെയ്യും എന്ന് ചോദിച്ചത്.

അങ്ങനെ ആരംഭിച്ച പ്രണയം ഇപ്പോൾ മൂന്നു മക്കൾ ഉൾപ്പെടുന്ന ഒരു കുടുംബജീവിതത്തിൽ ആണ് എത്തി നിൽക്കുന്നത്. സന്തുഷ്ടമായ കുടുംബത്തിൽ താരം വിവാഹശേഷം ഒതുങ്ങി നിൽക്കാൻ ആയിരുന്നു ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ തൻറെ തീരുമാനമായിരുന്നു വിവാഹശേഷം അഭിനയിക്കേണ്ട എന്നത് എന്നും താരം തുറന്നുപറയുന്നു.

Also Read
നല്ല സിനിമകൾ കിട്ടണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടന്ന് കൊടുക്കുക തന്നെ വേണം, ഇതെന്റെ പതിനാലാമത്തെ സിനിമയാണ്: തുറന്ന് പറഞ്ഞ് യുവനടി

Advertisement