വീട്ടിൽ നിന്നും ചാടി, പേയിംഗ് ഗസ്റ്റായി ജീവിച്ചു;അതായിരുന്നു ശരി എന്ന് വിശ്വസിച്ചെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്: അപർണ

146

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് അപർണ തോമസും ജീവ ജോസഫും. ചാനൽ അവതാരകരായി കരിയർ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതവുമായി വിജയകരമായി മുന്നോട്ട് പോവുകയാണ് ഇരുവരും ഇപ്പോൾ.

സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ ജീവ തോമസ് പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായും കൈയ്യടി നേടിയിരുന്നു. അവതാരക ആയും അഭിനേത്രിയുമായി തിളങ്ങിയിട്ടുള്ള താരമാണ് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു അപർണ യൂട്യൂബ് ചാനൽ വീണ്ടും തുടങ്ങിയത്.

Advertisements

മേക്കപ്പിനെ കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനും ആയി താൻ ഇപയോഗിക്കുന്ന പ്രൊഡക്ടുകളെ കുറിച്ചും എല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്. അവതാരകർ ആയി തിളങ്ങുന്നതിന് ഇടെയാണ് ജീവയും അപർണയും പ്രണയത്തിൽ ആകുന്നത്. ആ പ്രണയം വിവാഹത്തിൽ എത്തുകയും ആയിരുന്നു.

ALSO READ- 18ാം വയസ്സിൽ ആദ്യ വിവാഹം, അത് വേർപെടുത്താതെ തന്നെ മറ്റ് നാലുപേരെ കാമുകൻമാരാക്കി ഒന്നിച്ച് താമസം, ഒപ്പം മോഷണവും: നടി സ്വസ്തികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഇരുവരും ഇതിന്റെ വിശേഷങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറയുന്നത്.

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ആങ്കറിങ് മേഖലയെ കുറിച്ച് താൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. പക്ഷെ അതിലേക്ക് വന്നു കഴിഞ്ഞ പ്പോൾ ആദ്യ ഷോ മുതൽ തന്നെ വല്ലാത്ത ഇഷ്ടവും താത്പര്യവും തോന്നി തുടങ്ങി. സൂര്യ മ്യൂസിക്കിൽ ആങ്കറായിട്ടാണ് തുടക്കം. ഓരോ ദിവസവും ഞാൻ അതിനെ ഇഷ്ടപ്പെട്ടു എന്നാണ് ജീവ പറയുന്നത്.

ALSO READ- എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അത് താനാണെങ്കിൽ എന്ത് ചെയ്യും; ഷാജി കൈലാസ് തന്നോട് പ്രണയം പറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ആനി

അതേസമയംജീവിതത്തിൽ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ചാണ് അപർണ സംസാരിക്കുന്നത്. താൻ ആദ്യം അന്യമതക്കാരനായ ഒരാളെ പ്രണയിച്ചിരുന്നു. അതിനെ വീട്ടുകാർ ശക്തമായി എതിർത്തു. പൂർണമായും വീട്ടിൽ ലോക്ക് ചെയ്തു. വീട്ടിൽ നിന്നും ചാടിയ താൻ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയി നിന്നു. അന്ന് അതായിരുന്നു ശരി എന്ന് വിശ്വസിച്ചു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതായിരുന്നുവെന്നാണ് അപർണ പറയുന്നത്ു.

വീട്ടിൽ നിന്നും ഇറങ്ങിയ തനിക്ക് ആ സമയത്ത് ജീവിക്കാൻ വരുമാനം തേടിയാണ് ടെലിവിഷൻ പരിപാടികളിലേക്ക് എത്തുന്നത്. അങ്ങിനെയാണ് ജീവയെ പരിചയപ്പെടുന്നത്. ആ സമയത്ത് ഒരു ഭാഗത്ത് എന്റെ റിലേഷൻഷിപ്പിലും പ്രശ്‌നങ്ങൾ വന്നു തുടങ്ങി. സ്‌നേഹിച്ചയാളും മനസ്സിലാക്കുന്നില്ല, പാരന്റ്‌സും ഇല്ലാത്ത അവസ്ഥയിലാണ് ജീവയുടെ സൗഹൃദം എന്നെ കൂടുതൽ ബലപ്പെടുത്തുന്നതെന്ന് അപർണ പറയുന്നു.

താൻ സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അയാൾക്ക് വേണ്ടി വന്നു നിന്നിട്ട് ഇതുവരെയും അയാൾ മനസ്സിലാക്കിയില്ല എങ്കിൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല എന്ന് ജീവ പറഞ്ഞു. തന്നെ അത് ഏറെ സഹായിച്ചിട്ടുണ്ട്. ഏതായാലും പഴയ സങ്കടങ്ങളെല്ലാം മറന്ന് കൂടുതൽ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണെന്ന് ജീവയും അപർണയും ഒരുപോലെ പറയുന്നു.

Advertisement