അന്ന് ആ സൂപ്പർ താരത്തെ കാണാൻ രാവിലെ മുതൽ വിശപ്പ് സഹിച്ച് ഞാൻ കാത്ത് നിന്നു: വെളിപ്പെടുത്തലുമായി നടൻ അശോകൻ

29

തന്റെ മനസ്സിൽ ഉണ്ടായിരുന്നത് സുന്ദര പുരുഷനായ നായക സങ്കൽപ്പമായിരുന്നുവെന്നും പക്ഷെ പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ കാഴ്ചപാട് മാറ്റി മറിച്ചെന്നും നടൻ അശോകൻ. മലയാളത്തിൽ പ്രേം നസീർ എന്ന സൂപ്പർ താരത്തോട് വലിയ ആരാധനയായിരുന്നുവെന്നും അത് പോലെ നായകനാകുന്നത് സ്വപ്നം കണ്ടാണ് താൻ സിനിമ ആഗ്രഹിച്ചതെന്നും അശോകൻ പറയുന്നു.

ഇപ്പോഴിതാ പ്രേം നസീറിനെ കാണാൻ പോയ ഒരു ഭൂതകാല അനുഭവം ഓർത്തെടുക്കുകയാണ് അശോകൻ. അശേകന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

കരുനാഗപ്പള്ളിയിലെ തരംഗം തിയേറ്റർ ഉദ്ഘാടനം ചെയ്യുന്നത് പ്രേം നസീർ ആണെന്ന് അറിഞ്ഞു രാവിലെ അവിടെ പോയി കാത്ത് നിന്ന് ആ സമയം മൂന്ന് നാല് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം നാല് മണിക്കാണ് പ്രോഗ്രാം.

വൈകുന്നേരം ആയപ്പോഴേക്കും തിയേറ്റർ പരിസരവും ചുറ്റുപാടും ജനസാഗരമായി. എല്ലാവരും പ്രേം നസീറിനെ ഒരു നോക്ക് കാണാൻ കാത്തു കിടക്കുകയാണ്. കൂട്ടത്തിൽ ജലപാനമില്ലാതെ ഞാനും. അങ്ങനെ പ്രേം നസീർ അവിടെ എത്തി ശേഷം അദ്ദേഹത്തിന്റെ പ്രസംഗവും കേട്ട് രാത്രിയാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്.

പ്രേം നസീർ എന്ന നായകനോട് അത്രത്തോളം ആരാധനയായിരുന്നു. വിശപ്പിനേക്കാൾ വലിയ ആരാധന. ഒരു ചാനൽ ഷോയ്ക്കിടെ അശോകൻ പറയുന്നു.

Advertisement