മറ്റ് എല്ലാരെക്കാളും മുന്നിലാണ് മോഹൻലാലിന്റെ സ്ഥാനം, എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനും മോഹൻലാൽ ആണ്, ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ

187

ഒരു കാലത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ സൂപ്പർതാരമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ മാന്ത്രിക സ്പിൻ ബൗളിങ് കൊണ്ട് ക്രിക്കറ്റ് ലോകത്ത് അദ്ദേഹം പകരവെക്കാനില്ലാത്ത ബൗളർ ആയി മാറിയിരുന്നു.

ഇപ്പോഴിതാ മലയാള സിനിമയെയും താരങ്ങളെയും വനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുത്തയ്യ മുരളീധരൻ. ഒരു എഫ്എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.

Advertisements

തന്റെ ഇഷ്ട താരത്തിന്റെ റാങ്ക് പട്ടികയിൽ മുരളീധരൻ ഒന്നാം റാങ്ക് നൽകുന്നത് മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ആണ്. ലാലേട്ടന്റെ അഭിനയ പ്രകടനങ്ങൾ എടുത്തു പറഞ്ഞാണ് മുരളീധരൻ ഇഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.

Also Read
ഇപ്പോള്‍ എന്താണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ; കാവ്യയുടെ പോസ്റ്റ് വൈറല്‍

എല്ലാരെക്കാളും മുന്നിലാണ് മോഹൻലാലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ലൂസിഫറിലെ പ്രകടനം വളരെ ഇഷ്ടപ്പെട്ടിരുന്നു. ഓരോ ചിത്രങ്ങളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളും അതിലെ പ്രകടനങ്ങളും അത്രയേറെ മികച്ചതാണ്.

തീർച്ചയായും, അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എല്ലാർക്കും മുകളിൽ നിൽക്കുന്നത്. മോഹൻലാൽ കഴിഞ്ഞാൽ മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെയും ഇഷ്ടമാണ്. ഇവരുടെ സിനിമകൾ കാണാറുണ്ടെന്നും ജയറാമിന്റെ കോമഡി വളരെ ഇഷ്ടമാണ് മുത്തയ്യ പറഞ്ഞു.

ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ ചിത്രങ്ങളും കാണാറുണ്ട്. അവരുടെ പ്രകടനവും പ്രശംസ അർഹിക്കുന്നുണ്ട്. മുരളീധരൻ പറഞ്ഞു. അതേ സമയം മോഹൻലാലിനെ കുറിച്ചുള്ള മുത്തയ്യ മുരളിധരന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Also Read
സ്വ യം ഭോ ഗം ചെയ്തു കൊണ്ട് അ ശ്ലീ ല സംഭാഷണം നടത്തി ഞരമ്പ് രോഗി, ആളുടെ വിവരം പുറത്തു വിട്ട് എട്ടിന്റെ പണികൊടുത്ത് ആര്യ

Advertisement