ഇപ്പോള്‍ എന്താണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ; കാവ്യയുടെ പോസ്റ്റ് വൈറല്‍

82

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക കഥാപാത്രങ്ങൾ വരെ ചെയ്ത നടിയാണ് കാവ്യ മാധവൻ. തന്റെ കുട്ടിക്കാലത്തെ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കാവ്യയ്ക്ക് സാധിച്ചു. പിന്നീട് തൻറെ പതിനഞ്ചാം വയസ്സിൽ എല്ലാം നായികയായി കാവ്യ അഭിനയിച്ചു.

Advertisements

കാവ്യ ചെയ്ത ഒട്ടുമിക്ക സിനിമകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന കാവ്യ പിന്നീട് നിരവധി വിമർശനവും നേരിടേണ്ടി വന്നു. നടൻ ദിലീപിനെ രണ്ടാമതും വിവാഹം കഴിച്ചതോടെയാണ് കാവ്യയ്ക്ക് നേരെ വിമർശകർ വന്നത്. ആ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്നു നടി. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ എല്ലാം സജീവമാണ് താരം .

ഇപ്പോഴിതാ തൻറെ ഒരു കുടുംബചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് കാവ്യ.

ഈ ഫോട്ടോ ആരാധകർക്ക് അപരിചിതമല്ല. അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം നിൽക്കുന്ന കാവ്യയുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് എന്ന സംശയത്തിലാണ് ആരാധകർ. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയത്.

also read
എനിക്ക് ഇപ്പോഴും പ്രണവിനെ ഇഷ്ടം ആണ്; വീണ്ടും തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Advertisement