എനിക്ക് ഇപ്പോഴും പ്രണവിനെ ഇഷ്ടം ആണ്; വീണ്ടും തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

382

തനിക്ക് പ്രണവ് മോഹൻലാലിനോട് ഉള്ള പ്രണയത്തെ കുറിച്ച് ഒരിക്കൽ നടി ഗായത്രി സുരേഷ് പറഞ്ഞിരുന്നു. ഇത് വൈറൽ ആയതിന് പിന്നാലെ നിരവധി വിമർശനവും താരം കേൾക്കേണ്ടി വന്നു. എന്നാൽ ഇപ്പോഴും തനിക്ക് ആ ഇഷ്ടമുണ്ടെന്ന് പറയുകയാണ് ഗായത്രി ഇപ്പോൾ.

Advertisements

മുൻപ് തന്റെ ഫോണിലെ വാൾപേപ്പർ പ്രണവ് മോഹൻലാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ, ‘എന്റെ വാൾ പേപ്പർ പ്രണവല്ല. ഒരു എലിജിബിൾ ബാച്ചിലറെന്ന നിലയിൽ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടെ ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാൻ. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോൾ പ്രണവ് മോഹൻലാൽ എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞത്. എന്റെ മനസിൽ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹൻലാലാണ് എന്നാണ്. അത് വൈറലായി. ശേഷമുള്ള പല അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യങ്ങൾ വന്നു. ആ ചോദ്യത്തെ തടയാതെ ഞാൻ പറഞ്ഞു കൊണ്ടോയിരുന്നു. അതാണ് ട്രോളുകൾ കൂടിയത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് എക്‌സ്‌ട്രോവെട്ട് ആണെന്ന്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല. ഞാൻ പോയി പ്രണവിനെ കണ്ടു. ഞാൻ ഗായത്രി. താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോൾ ഹാൻഡ് ഷേക്ക് തന്നു. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ’, എന്നാണ് ഗായത്രി പറഞ്ഞത്.

അതേസമയം ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹറോ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.

ജമ്‌നാപ്യാരിയുടെ തകർപ്പൻ വിജയത്തെ തുടർന്ന് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങി നിരവധി സിനിമകളിൽ ഗായത്രി വേഷമിട്ടു.

 

Advertisement