എന്റെ കൂടെ അഭിനയിച്ച സിനിമാ നടൻമാരേക്കാൾ നല്ലവൻ ആണ് കോഹ്‌ലി: താനും വിരാട് കോഹ്‌ലിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തമന്ന

688

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും എല്ലാം നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായിക ആണ് മിൽക്കി ബ്യൂട്ടി എന്ന് അറിയപ്പെയടുന്ന നടി തമന്ന ഭാട്ടിയ. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന തമിഴിലേയും തെലുങ്കിലേയും ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കും ജോഡിയായി വേഷം ഇട്ടിട്ടുണ്ട്.

കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് തമന്ന. ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ജനപ്രിയ നടൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കും എത്തുിയിരിക്കുകയാണ് നടി. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായി മാറുന്നത്.

Advertisements

thamanna-3

സിനിമാ നടൻമാരേക്കാൾ നല്ലവൻ ആണ് കോഹ്‌ലി എന്നാണ് തമന്ന പറയുന്നത്. താൻ ഇതുവരെ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള ഒട്ടുമിക്ക അഭിനേതാക്കളേ കാളും മികച്ചവൻ ആയിരുന്നു കോഹ്ലി. അത് തന്നെ ശരിക്കും അത്ഭുത പെടുത്തിയിട്ടുണ്ട് എന്നും തമന്ന പറയുന്നു.

Also Read
വനിതാ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തു, പോലീസ് സ്റ്റേഷനിലെ വസ്തുക്കൾ നശിപ്പിച്ചു: നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്ക് എതിരെ കേസ്

ഫെയ്സ്ലി ഫിലിംഫെയറിനോട് സംസാരിക്കവേ ആണ് തമന്ന ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. നേരത്തെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നവർ ആണ് കോഹ്ലിയും തമന്നയും. 2018 ൽ ഇരുവരും ഒരുമിച്ച് ഒരു പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെയാണ് ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നത്.

ജിവിതത്തിൽ ഇവർ ഒരുമിക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും തമന്ന ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തുകയാണ് ഉണ്ടായത്. പരസ്യം ചിത്രീകരിക്കുമ്പോൾ വിരാടുമായി താൻ നാല് വാക്കുകൾ മാത്രമാണ് സംസാരിച്ചത്. അതും പരസ്യ ചിത്രത്തിലെ ഡയലോഗ് മാത്രം.

അത്ര മാത്രമെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഞാൻ വിരാടിനെ കാണുകയോ സംസാരിക്കു കയോ ചെയ്തിട്ടില്ലെന്ന് തമന്ന പറഞ്ഞു. അതേ സമയം തമന്നയും വിജയ് വർമ്മയുമായുള്ള പ്രണയത്തിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുന്നത്.

ലസ്റ്റ് സ്റ്റോറീസ് 2 സിനിമയിലെ അഭിനേതാക്കളായ തമന്നയും വിജയ് വർമ്മയും തമ്മിൽ പ്രണയ ത്തിൽ ആണെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിജയുമായുള്ള ബന്ധം പുറത്ത് വരുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പായിരുന്നു തമന്ന വിരാട് കോഹ്ലിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നിരുന്നത്.

Also Read
ഇങ്ങോട്ട് വാ ഏട്ടായെന്ന് ദിലീപിനോട് കാവ്യ, നീ പോയി വായെന്ന് കാവ്യയോട് ദിലീപും; കൈയ്യടി നേടി പൊതുവേദിയിൽ താര ദമ്പതികൾ

Advertisement