ഇങ്ങോട്ട് വാ ഏട്ടായെന്ന് ദിലീപിനോട് കാവ്യ, നീ പോയി വായെന്ന് കാവ്യയോട് ദിലീപും; കൈയ്യടി നേടി പൊതുവേദിയിൽ താര ദമ്പതികൾ

548

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായികയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി അഭനിയച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്.

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. തന്റെ ആദ്യ നായകൻ കൂടിയായ നടൻ ദിലീപിനെ ആണ് കാവ്യ മാധവൻ വിവാഹം കഴിച്ചിരിക്കുന്നത്. മഹാലക്ഷ്മി എന്ന ഒരു മകളും ദിലീപ് കാവ്യ ദമ്പതികൾക്ക് ഉണ്ട്. ദിലീപിന്റെയും കാവ്യയുടേയും രണ്ടാം വിവാഹം ആയിരുന്നു.

Advertisements

Also Read
വിക്രം അന്ന് എന്നെ ചുംബിച്ചപ്പോൾ പ്രണയമല്ല പകരം ഛർദ്ദിക്കാൻ ആണ് തോന്നിയത്, നടി ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

നടി മഞ്ജു വാര്യരെ ആയിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള ദിലീപിന്റെ മകൾ മീനാക്ഷിയും ദിലീപിന് കാവ്യയ്ക്കും ഒപ്പമാണ് ഉള്ളത്. അതേ സമയം കാവ്യാ മാധവന്റെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചർച്ച ആയിരുന്നു.

പ്രവാസി ബിസിനസുകാരൻ ആയ നിശാൽ ചന്ദ്ര ആയിരുന്നു കാവ്യയെ ആദ്യം വിവാഹം ചെയ്തത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വേർപിരിയുക ആയിരുന്നു. വർഷങ്ങൾക്ക് ശേഷമായാണ് കാവ്യയുടെ ജീവിതത്തിലേക്ക് ദിലീപ് എത്തിയത്.

ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആണ് നടി. എന്നാൽ ഇപ്പോൾ ദിലീപിന് ഒപ്പം പൊതു പരിപാടികളിലും കാവ്യാ മാധവൻ സജീവമായി പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയ നിറയെ കാവ്യാ മാധവൻ ദിലീപ് താര ദമ്പതികളാണ് നിറഞ്ഞു നിൽക്കുന്നത്.

Also Read
തൊലി വെളുത്തത് ആണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ, സാധികയ്ക്ക് എതിരെ ആരാധകർ, മറുപടിയുമായി താരം

ഇരുവരും ദുബായിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത വിശേഷങ്ങൾ മുതൽ കഴിഞ്ഞ ദിവസത്തെ കൊച്ചിയിലെ മഹാ ഈവന്റ് വരെയുള്ള കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. വിദ്യാ സാഗറിന്റെ 25 വർഷത്തെ സംഗീത സപര്യയുടെ ഒരു സങ്കലനമായാണ് കഴിഞ്ഞ ദിവസം അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചത്.

ഈ പരിപാടിയിൽ പങ്കെടുക്കാനാണ് കാവ്യാ മാധവന് ഒപ്പം ദിലീപ് എത്തിയത്. തന്റെ കരിയറിന്റെ തുടക്ക കാലം മുതലെക്കയുള്ള വിദ്യ സാഗറിന്റെ സംഗീതത്തെ കുറിച്ചാണ് കാവ്യാ മാധവൻ വേദിയിൽ പ്രസംഗിച്ചത്.

വേദിയിൽ വച്ച് കാവ്യയും ദിലീപും നടത്തിയ സല്ലാപ രംഗങ്ങളും ഇപ്പോൾ വൈറലാണ്. ഇങ്ങോട്ട് വാ ഏട്ടാ എന്ന് വിളിക്കുന്ന കാവ്യയും ഏയ് നീ പോയി വരാൻ പറയുന്ന ദിലീപും വീഡിയോസിൽ നിറയുന്നത് കാണാം. കാവ്യയുടെ മേക്കോവർ തിരിച്ചു വരവിനുള്ള സാധ്യത ആണോ എന്ന് ചോദിക്കുന്ന ആരാധകരും കുറവല്ല.

Also Read
വനിതാ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തു, പോലീസ് സ്റ്റേഷനിലെ വസ്തുക്കൾ നശിപ്പിച്ചു: നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്ക് എതിരെ കേസ്

Advertisement