തൊലി വെളുത്തത് ആണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ, സാധികയ്ക്ക് എതിരെ ആരാധകർ, മറുപടിയുമായി താരം

250

മലയാളം സിനിമാ ആരാധകരുടേയും മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി സാധിക വേണുഗോപാൽ. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന സാധിക യ്ക്ക് ആരാധകരും ഏറെയാണ്. ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനി സ്‌ക്രീനിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. വളരെ ഗൗരവമായ വിഷയങ്ങൾ മുതൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പറയുന്ന താരത്തിന് കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഉണ്ടാകാറുണ്ട്.

Advertisements

sadhika-venugopal

നടി എന്നത് കൂടാതെ മോഡലും അവതാരകയും ഒക്കെയായി തിളങ്ങി നിൽക്കുക ആണ് നടി.
സോഷ്യൽ മീഡിയയിലെ മോശം രീതികൾക്ക് എതിരെ പ്രതികരിച്ച് പലപ്പോഴും എത്താറുള്ള താരത്തിന് എതിരെ വലിയ ആ ക്ര മ ണങ്ങൾ ഇണ്ടായപ്പോഴും കൂളായി സാധിക അതിനെ മറികടക്കാറുണ്ട്.

Also Read
കല്യാണം കഴിഞ്ഞ സമയത്ത് പിറന്നാൾ കേക്കുമായി വന്നപ്പോൾ അമ്മ ദേഷ്യപ്പെട്ട് ഇറക്കിവിട്ടു; അമ്മയ്ക്ക് നൽകിയ സർപ്രൈസിനിടെ കണ്ണുനിറഞ്ഞ് അനുശ്രീ

കഴിഞ്ഞ ദിവസം ഒരു മേക്കപ്പ് വിഡിയോ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിന് താഴെ വിമർശനവുമായി എത്തിയവർക്ക് സാധിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചപ്പില എന്ന ആദിവാസി പെൺകുട്ടി ആവാനാണ് സാധികയുടെ മേക്കോവർ. മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം എന്നു പറഞ്ഞു കൊണ്ടാണ് വിഡിയോ.

sadhika

ആദിവാസി പെൺകുട്ടിയുടെ വേഷ വിധാനത്തിൽ ആണ് സാധികയെ കാണുന്നത്. മുഖത്തും കയ്യിലും എല്ലാം മേക്കപ്പ് തേച്ച് സാധികയെ കറുപ്പിച്ചിരിക്കുകയാണ്. ഈ വിഡിയോയ്ക്ക് താഴെയാണ് മോശം കമന്റുമായി ഒരു വിഭാഗം എത്തിയത്. ഇത്തിരി തൊലി വെളുത്തത് ആണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

തൊലി വെളുത്തത് ആണെന്ന് ചേട്ടന് തോന്നുന്നെങ്കിൽ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ് നന്ദി എന്നാണ് അതിന് സാധിക മറുപടിയായി കുറിച്ചത്. ഇങ്ങനെ വിഡിയോ എടുത്ത് കാണിക്കുന്നത് മോശമാണെന്നും എന്താണ് ഉദ്ദേശം എന്നും ചോദിച്ച് മറ്റൊരാൾ എത്തി. പ്രമോഷൻ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കൽ തന്നെ ആണ് ഉദ്ദേശം. താൽപര്യം ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി എന്നായിരുന്നു സാധിക മറുപടി നൽകിയത്.

Also Read
ഇങ്ങനെയൊരു വീഴ്ച്ചയ്ക്ക് കാരണം സംഘാടകരും; അപമാനം താങ്ങാനാവാതെ മിഥുൻ തെറ്റായ തീരുമാനം എടുത്താൽ ബാധിക്കുക ബിഗ്ഗ് ബോസിനെ: വിജെ ശാലിനി

Advertisement