ഇങ്ങനെയൊരു വീഴ്ച്ചയ്ക്ക് കാരണം സംഘാടകരും; അപമാനം താങ്ങാനാവാതെ മിഥുൻ തെറ്റായ തീരുമാനം എടുത്താൽ ബാധിക്കുക ബിഗ്ഗ് ബോസിനെ: വിജെ ശാലിനി

244

ബിഗ് ബോസിലെ മത്സരാർത്ഥിയായ അനിയൻ മിഥുൻ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയിൽ നിറയുന്നത്. അനുഭവകഥ പറയുന്നതിനിടെ ഇന്ത്യൻ ആർമിയെ ബന്ധപ്പെടുത്തി പ്രണയ കഥ പറഞ്ഞാണ് മിഥുൻ ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

മിഥുന് എതിരെ സോഷ്യൽമീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്. താരത്തിന്റെ വുഷു ചാമ്പ്യൻഷിപ്പിലെ നേട്ടങ്ങളിലും സംശയം ഉയരുകയാണ്. എന്നാൽ മിഥുൻ വുഷും താരം തന്നെയാണെന്നും അദ്ദേഹം പറഞ്ഞ കഥ സത്യമാണെന്നും പറഞ്ഞും നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

Advertisements

വിഷയത്തിൽ വലിയ ചർച്ച നടക്കുന്നതിനിടെ അഭിപ്രായം വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുൻബിഗ് ബോസ് താരവും അവതാരകയുമായി ശാലിനി നായർ. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആധികാരികത തന്നെ മിഥുൻ കാരണം ചോദ്യം ചെയ്യപ്പെടുമെന്നും താരത്തിനെ പുറത്താക്കുകയാണ് വേണ്ടതെന്നം ശാലിനി സോഷ്യൽമീഡിയ പോസ്റ്റിലൂടെ പറയുന്നു. പുറത്തുനടക്കുന്ന മിഥുന് എതിരായ വ്യക്തി ഹ ത്യ കാരണം മിഥുൻ എന്തെങ്കിലും മോശം തീരുമാനമെടുത്താൽ ബിഗ് ബോസിനെ ബാധിക്കുമെന്നും ശാലിനി പറയുന്നു.

ALSO READ- കെസ്റ്ററിനെ മറന്ന് കൊണ്ട് എനിക്ക് പാച്ചുവിന്റെ പിറന്നാൾ ആഘോഷിക്കാനാവില്ല; പാച്ചു നടക്കുമോ, മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആശങ്കയെന്ന് ഡിംപിൾ റോസ്

ശാലിനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ഇങ്ങനെ:

‘ഷോയുടെ നിലനിൽപ്പിനെ ഒരൊറ്റ മത്സരാർത്ഥിയുടെ സ്റ്റേറ്റ്മെന്റ് മാറ്റിമറിച്ചേക്കാം. 100 ദിവസത്തെ ബിഗ്ഗ്‌ബോസ്സ് യാത്രയിൽ മാനസികമായി പല വെല്ലുവിളികളും മത്സരാർത്ഥികൾ നേരിടുന്നുണ്ട്. ഷോ കഴിഞ്ഞതിനു ശേഷവും അപ്രതീക്ഷിതമായ എവിക്ഷനുകൾക്ക് ശേഷവും ഇതുപോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നുപോയ ഒരുപാട് പേരുണ്ടാകാം ഇത് വരെയും ചർച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു വിഷയം പറയാൻ ശ്രമിക്കുന്നു, ‘മാനസികാരോഗ്യം എല്ലാവർക്കും വളരെ പ്രാധാന്യമാണ്’

അനിയൻ മിഥുൻ തെറ്റ് ചെയ്‌തെന്ന് ബോധ്യമായെങ്കിൽ ഇജക്റ്റ് ചെയ്യുകയാണ് വേണ്ടത്. മിഥുൻ ചെയ്തത് തെറ്റാണ് എന്ന് തെളിഞ്ഞാൽ ഷോയിൽ നിന്നും പുറത്താക്കി നിയമത്തെ നേരിടട്ടെ. ഇന്ത്യൻ ആർമിക്ക് വാസ്തവ വിരുദ്ധമായ രീതിയിലുള്ള പ്രസ്താവനകൾ മിഥുനിൽ നിന്നും ഉണ്ടായതിന് വന്നേക്കാവുന്ന പരിണിത ഫലങ്ങൾ അറിയാനും അതുമായി മുന്നോട്ട് പോകുവാനും മിഥുൻ ബാധ്യസ്ഥൻ തന്നെ ആണ്.

വാക്ക് ഔട്ട് ചെയ്യാൻ മിഥുൻ തയ്യാറാകുന്നുവെങ്കിൽ ഷോയിൽ നിന്ന് പോകുവാൻ അനുവദിക്കേണ്ടതുണ്ട്. അയാളുടെ സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാഹചര്യത്തിൽ പുറത്തിറങ്ങി നേരിടേണ്ടുന്ന കാര്യങ്ങൾ, മാനസികാരോഗ്യം, നിയമ നടപടിയെ നേരിടൽ എല്ലാം കണക്കിലെടുത്ത് മിഥുനെ ഷോയിൽ നിന്നും പുറത്തുക്കുക തന്നെയാണ് ചെയ്യേണ്ടത്.

ALSO READ- ‘ക്ലൈമാക്‌സ് മോഹൻലാലിന് ഇഷ്ടമായി; പക്ഷെ’! ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു? സത്യം വെളിപ്പെടുത്തി ജീത്തു ജോസഫ്

ഇനിയും ഷോ ടൈറ്റിലിനു വേണ്ടി മത്സരിക്കാനുള്ള മാനസികാവസ്ഥ മിഥുനുണ്ടാവുമെന്ന് കരുതുന്നില്ല. മാത്രമല്ല അപമാനം താങ്ങാനാവാതെ മിഥുൻ എന്നല്ല ഏതെങ്കിലും ഒരു മത്സരാർത്ഥി ബിഗ്ഗ്‌ബോസ്സ് ഷോയ്ക്ക് ശേഷം മാനസികമായി തളർന്ന അവസ്ഥയിൽ മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ അവരുടെ ജീവനെ തന്നെ ബാധിക്കാവുന്ന തരത്തിൽ തെറ്റായ തീരുമാനം എടുത്താൽ അത് ഏത് ഭാഷയിലാണെങ്കിലും ബിഗ്ഗ്‌ബോസ്സ് ഷോയുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം. അങ്ങിനെ പല ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട്. ഇത്രയും ഗുരുതരമായ ഒരു പ്രശ്നത്തിന് പുറമെ ‘വുഷു’ ചാമ്പ്യൻഷിപ്പിനെ കുറിച്ചും മിഥുൻ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.




ലക്ഷകണക്കിന് ആളുകൾ മത്സരിക്കാൻ അവസരം കാത്തു നിൽക്കുന്ന ഇന്ത്യയിലെ തന്നെ വലിയ റിയാലിറ്റി ഷോയുടെ തിരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു വീഴ്ച്ച സംഭവിച്ചെങ്കിൽ അതിൽ സംഘാടകർക്കും തെറ്റ് സംഭവിച്ചിരിക്കാം. അടിയന്തിരമായി തീരുമാനം കൈക്കൊള്ളാതെയിരിക്കുന്നത് ബിഗ്ഗ്‌ബോസ്സ് ഷോയുടെ നിലനിൽപ്പിന് നല്ലതാണെന്നു തോന്നുന്നില്ല. ജീവിതത്തിൽ ഒരവസരം തന്ന ചാനലിനോടും ഷോയോടും നന്ദിയുള്ളത് കൊണ്ടും എനിക്ക് പറയാനുള്ളത് ഇങ്ങനെ അറിയിക്കാനേ വഴിയുള്ളൂ എന്നത് കൊണ്ടും ഇവിടെ കുറിക്കുന്നു. ഗെയിം എന്തെന്നറിയാതെ പോയി 21-മത്തെ ദിവസം മടങ്ങേണ്ടി വന്ന മത്സരാർത്ഥിയുടെ വാക്കുകളാണ്. എല്ലാം ചാനലിന്റെ തീരുമാനം പോലെ നടക്കട്ടെ
– ശാലിനി കുറിക്കുന്നു.

Advertisement