എനിക്ക് തെറ്റ് പറ്റി മാപ്പാക്കണം; താൻ വഞ്ചിച്ച ഗർഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

265

ലോകം മുഴുവൻ ആരാധകരുള്ള ബ്രസീലിന്റെ സൂപ്പർ ഫുഡ്‌ബോളർ ആണ് നെയ്മർ ജൂനിയർ. ഇപ്പോഴിതാ താൻ മൂലം
ഗർഭിണിയായ കാമുകിയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് നെയ്മർ ജൂനിയർ. കാമുകി ബ്രൂണബിയാൻ കാർഡിയോട് ആണ് നെയ്മർ മാപ്പു പറഞ്ഞത്.

താരം വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് കാമുകി ബ്രൂണ ബിയാൻകാർഡിയോട് പരസ്യമായി നെയ്മർ ക്ഷമാപണം നടത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. മോഡൽ കൂടിയായ ബ്രൂണ ഗർഭിണി ആയാണെന്നുള്ള വിവരം വലിയ വാർത്ത ആയിരുന്നു.

Advertisements

പുതിയ അതിഥി വരുന്നതോടെ ഇരുവർക്കും ഇടയിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുകുമെന്ന് ആരാധകർ പ്രതീക്ഷി ക്കുന്നു. തങ്ങൾക്കിടയിലെ പ്രശ്‌നം പരിഹരിക്കാൻ മാപ്പ് പറയുന്നതുകൊണ്ട് കഴിയുമോ എന്ന് അറിയില്ലെങ്കിലും അതിനുവേണ്ടി ശ്രമിക്കാൻ താൻ തയ്യാറാണെന്നാണ് ബ്രസീലിയൻ ഫുട്‌ബോൾ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Also Read
ഒരാളെ ആദരിക്കുന്നത് കേരളത്തിലെ നമ്പൂതിരി മാത്രം; വന്നു കേറിയാലുടനെ എന്താ കഴിക്കാൻ വേണ്ടതെന്ന് ചോദിക്കുന്ന പതിവ് എല്ലാവർക്കുമില്ല: ബാബു നമ്പൂതിരി വിവാദത്തിൽ

കാമുകിയ്ക്ക് ഒപ്പമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് തന്റെ ആഗ്രഹമെന്നും നെയ്മർ പറയുന്നു. ബിയാൻ കാർഡിയോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നെയ്മറിന്റെ കുറിപ്പ്. നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ:

ഞാൻ നിന്നോടും നിന്റെ കുടുംബത്തോടും മാപ്പ് പറയുന്നു. നമ്മുക്ക് മുന്നോട്ടു പോകാൻ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ന്, ഞാൻ നിനക്ക് ഉറപ്പ് നൽകുന്നു. ഒരുമിച്ച് പോകുന്നതിന് വേണ്ടി ഞാൻ പരിശ്രമിക്കാൻ തയ്യാറാണ്. നമ്മുടെ ലക്ഷ്യം വിജയിക്കും. നമ്മുടെ കുഞ്ഞിനോടുള്ള സ്‌നേഹം വിജയിക്കും.

പരസ്പരമുള്ള സ്നേഹം നമ്മളെ കൂടുതൽ ശക്തരാക്കും. നീതീകരിക്കാൻ ആവാത്തതിനെ ന്യായീകരിക്കാൻ എനിക്ക് താൽപ്പര്യമില്ല. എന്റെയും കുഞ്ഞിന്റെയും ജീവിതത്തിൽ ബ്രു (കാമുകിയെ സ്‌നേഹപൂർവ്വം വിളിക്കുന്നത്) ആവശ്യമാണ്. നീയില്ലാതെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് നെയ്മർ കുറിച്ചത്.

Also Read
ഫാമിലി വീക്കിൽ എത്തിയത് അഖിലിന്റെ കുടുംബം; മക്കളെ വാരി പുണർന്നും, ഭാര്യയെ എടുത്തുയർത്തിയും ആഘോഷിച്ച് അഖിൽ; കണ്ണുനിറഞ്ഞ് ആരാധകരും

Advertisement