ആവേശം കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ചത് ആ യുവനടന്‍, ഫഹദിനൊപ്പം തകര്‍ത്തഭിനയിച്ച മൂവര്‍സംഘം പറയുന്നു

34

ഈ അടുത്ത് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘ ആവേശം ‘ ത്തിന് മികച്ച പ്രതികരണം ആണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി ആവേശം മാറി കഴിഞ്ഞു.

Advertisements

ജിതു മാധവ് ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം വന്‍ കളക്ഷനാണ് ആഗോള തലത്തില്‍ ആദ്യവാരത്തില്‍ ഉണ്ടാക്കിയത്. വെറും 8 ദിവസം നീണ്ട ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 36 കോടിയാണ് ചിത്രം നേടിയത്. ഇത് അന്താരാഷ്ട്ര തലത്തില്‍ 29 കോടി രൂപയും ചിത്രം നേടി, ലോകമെമ്പാടുമുള്ള ഗ്രോസ് ഇതോടെ 65 കോടിയാണ് ചിത്രത്തിന്റെത്. വ്യാഴാഴ്ച വരെയുള്ള കണക്കാണ് ഇത്.

Also Read:നേരില്‍ ജഗദീഷ് ചെയ്ത കഥാപാത്രം എനിക്കായി കരുതിവെച്ചത്, വക്കീല്‍ വേഷത്തിലേക്ക് മാറിയതിങ്ങനെ, മനസ്സുതുറന്ന് സിദ്ധിഖ്

രണ്ടാം വാരാന്ത്യത്തിലെ ബുക്കിംഗ് നിലയും മറ്റും പരിശോധിച്ചാല്‍ ആവേശം 100 കോടി കടക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആഗോള കളക്ഷനില്‍ ആവേശം 100 കോടി കടന്നേക്കാം. ഇതോടെ 100 കോടി ക്ലബില്‍ എത്തുന്ന ഏഴാമത്തെ മലയാളം ചിത്രമാകും ആവേശം. അതോടെ മൂന്ന് മാസത്തിനുള്ളില്‍ 100 കോടി പിന്നിടുന്ന നാലമത്തെ മലയാള ചിത്രമായി മാറും ആവേശം.

ആവേശത്തില്‍ ഫഹദിനൊപ്പമെത്തിയ മൂന്ന് യുവനടന്മാരാണ് മിഥുന്‍ ജയശഹ്കര്‍, ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍. ഈ മൂന്നുപേരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. മികച്ച പ്രകടനമാണ് മൂന്നുപേരും ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.

Also Read:ഒടുവില്‍ മലയാളത്തിലെ പ്രമുഖ നടനുമായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം ഉറപ്പിച്ചു, വാര്‍ത്തകളില്‍ പ്രതികരിച്ച് നടി

ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മൂന്നുപേരും. ആവേശം കണ്ടിട്ട് തങ്ങള്‍ക്ക് ആദ്യമായി മെസ്സേജ് അയക്കുന്നത് നസ്ലലാണെന്നും മൂന്നാള്‍ക്കും സെപ്പറേറ്റായിട്ടാണ് നസ്ലന്‍ മെസ്സേജ് അയച്ചതെന്നും മൂന്നുപേരും പറയുന്നു.

തങ്ങള്‍ ഓരോരുത്തരോടും തങ്ങളഭിനയിച്ച സീനുകളെ കുരിച്ച് നസ്ലന്‍ ഡീറ്റയിലായി ചോദിച്ചുവെന്നും തിയ്യേറ്ററിലെത്തിയപ്പോള്‍ നസ്ലനെ ഒട്ടും പ്രതീക്ഷിക്കാതെ നേരില്‍ കണ്ടുവെന്നും ഒത്തിരി സംസാരിച്ചുവെന്നും ഇവര്‍ പറയുന്നു.

Advertisement