വീട്ടിലും ഇങ്ങനെ ആംഗ്യം കാണിക്കുമോ, സിബിനെ നിര്‍ത്തിപ്പൊരിച്ച് മോഹന്‍ലാല്‍, ചിരി നിയന്ത്രിക്കാന്‍ പാടുപെട്ട് ജാസ്മിന്‍

18

ബിഗ് ബോസ് സീസണ്‍ ആറില്‍ മത്സരപോരാട്ടം തുടരുകയാണ്. ഷോ ഇപ്പോള്‍ പുതിയൊരു വീക്കെന്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലെ ഒരാഴ്ചത്തെ സംഭവവികാസങ്ങള്‍ ചോദ്യം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന എപ്പിസോഡാണ് ഏറ്റവും പുതിയത്.

Advertisements

അതിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായ സിബിന്‍ ജാസ്മിന് നേരെ മോശപ്പെട്ട ഒരു ആംഗ്യം കാണിച്ചിരുന്നു. ഇത് മോഹന്‍ലാല്‍ ചോദ്യം ചെയ്യുകയാണ്.

Also Read:ആവേശം കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ചത് ആ യുവനടന്‍, ഫഹദിനൊപ്പം തകര്‍ത്തഭിനയിച്ച മൂവര്‍സംഘം പറയുന്നു

പ്രൊമോ വീഡിയോയില്‍ സിബിനോട് ചൂടായി സംസാരിക്കുന്ന മോഹന്‍ലാലിനെയാണ് കാണാനാവുക. ക്വാളിറ്റി ഇല്ലാത്ത ആള്‍ക്കാര്‍ ഇവിടെയുണ്ടെന്ന് തോന്നുന്നുണ്ടോയെന്ന് സിബിനോട് കടുത്ത സ്വരത്തില്‍ മോഹന്‍ലാല്‍ ചോദിക്കുന്നു.

നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ ഇല്ലാത്ത ആളാണോ എന്നും സിബിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. താനല്ല തന്റെ ക്വാളിറ്റിയെ കുറിച്ച് പറയേണ്ടതെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യത്തിന് സിബിന്‍ നല്‍കിയ മറുപടി.

Also Read:ഒടുവില്‍ മലയാളത്തിലെ പ്രമുഖ നടനുമായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം ഉറപ്പിച്ചു, വാര്‍ത്തകളില്‍ പ്രതികരിച്ച് നടി

അതിനിടെ താന്‍ ക്വാളിറ്റിയെ കുറിച്ച് പറയട്ടെയെന്ന് മോഹന്‍ലാലും ചോദിക്കുന്നു. വീട്ടില്‍ ഇങ്ങനെ ആംഗ്യം കാണിക്കാറുണ്ടോ എന്നും സിബിന് ശിക്ഷയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ സിബിനെ നിര്‍ത്തിപ്പൊരിക്കുമ്പോള്‍ ചിരി അടക്കിപ്പിടിക്കുന്ന ജാസ്മിനെ കാണാന്‍ കഴിയും.

Advertisement