ഒടുവില്‍ മലയാളത്തിലെ പ്രമുഖ നടനുമായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം ഉറപ്പിച്ചു, വാര്‍ത്തകളില്‍ പ്രതികരിച്ച് നടി

520

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്.

Advertisements

ആദ്യ ചിത്രത്തില്‍ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയില്‍ സജീവം ആകുകയിരുന്നു. കര്‍ണാടകയിലെ ബാംഗ്ലൂരില്‍ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബര്‍ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.

Also Read:സന്തോഷം വന്നാലും സങ്കടം വന്നാലും ഗുരുവായൂരില്‍, എനിക്കെല്ലാം തന്നത് എന്റെ കണ്ണനാണ്, മിനിസ്‌ക്രീനിലേക്ക് എത്തിയതിനെ കുറിച്ച് സുസ്മിത പറയുന്നു

അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു. ഇന്ന് ലോകമറിയുന്ന പ്രശസ്ത നര്‍ത്തകരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. അതേ സമയം 52 ഓളം വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല.

പലപ്പോഴും താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

Also Read:സിനിമയിലേക്കില്ലെന്ന തീരുമാനം മാറി, താരപുത്രിയുടെ സിനിമാപ്രവേശനം ഉറപ്പിച്ച് ആരാധകര്‍

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി. തന്റെ വിവാഹക്കാര്യത്തില്‍ തന്നേക്കാളും തന്റെ കുടുംബത്തേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ടെന്നും മലയാളത്തിലെ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ കുറിച്ച് സുഹൃത്തുക്കളാണ് പറഞ്ഞതെന്നും തനിക്ക് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇപ്പോള്‍ സമയമില്ലെന്നും നടി പറയുന്നു.

Advertisement