സന്തോഷം വന്നാലും സങ്കടം വന്നാലും ഗുരുവായൂരില്‍, എനിക്കെല്ലാം തന്നത് എന്റെ കണ്ണനാണ്, മിനിസ്‌ക്രീനിലേക്ക് എത്തിയതിനെ കുറിച്ച് സുസ്മിത പറയുന്നു

60

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സുസ്മിത പ്രഭാകരന്‍. മിനിസ്‌ക്രീനില്‍ വേറിട്ട റൊമാന്റിക് പരമ്പരകളിലൂടെയാണ് സുസ്മിത പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്. സുസ്മിത അവതരിപ്പിച്ച, ശ്രീലക്ഷ്മി, ദേവിക തുടങ്ങിയ കഥാപാത്രങ്ങള്‍ ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഗുരുവായൂര്‍ സ്വദേശിനിയാണ് സുസ്മിത. ഇപ്പോഴിതാ തന്റെ സീരിയല്‍ പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തന്നെ ഇവിടെ വരെ എത്തിച്ചത് ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹവും പിന്തുണയും ധൈര്യവും കൊണ്ടാണെന്ന് സുസ്മിത പറയുന്നു.

Also Read:സിനിമയിലേക്കില്ലെന്ന തീരുമാനം മാറി, താരപുത്രിയുടെ സിനിമാപ്രവേശനം ഉറപ്പിച്ച് ആരാധകര്‍

ഷെഫ് പിള്ളയോട് സംസാരിക്കവെയാണ് സുസ്മിത ഇക്കാര്യം പറഞ്ഞത്. താന്‍ ഒരു ഷോര്‍ട് ഫിലിം വഴിയാണ് എത്തിയതെന്നും എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നും തനിക്ക് ദുഃഖം വന്നാലും സന്തോഷം വന്നാലും ഗുരുവായൂരില്‍ തന്നെ ഉണ്ടാവുമെന്നും സുസ്മിത പറയുന്നു.

തനിക്ക് ഓഡിഷന് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതില്‍ താന്‍ സെലക്ടായപ്പോള്‍ ഗുരുവായൂരപ്പന്‍ തന്റെ ജീവിതം തന്നെ മാറ്റിയത് പോലെയാണ് തനിക്ക് തോന്നിയതെന്നും എല്ലാവരുടെയും ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന് ഗുരുവായൂരപ്പന്‍ കരുതുന്നുണ്ടാവുമെന്നും സുസ്മിത പറയുന്നു.

Also Read:ഇത് 2024 ആണ് മാറി ചിന്തിക്കും, പുറത്ത് ഞാന്‍ കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആകണമെങ്കില്‍ ആകും; ജാസ്മിന്‍

ഇനി തനിക്ക് ബിഗ് സ്‌ക്രീനിലേക്ക് എത്തണമെന്നാണ് ആഗ്രഹം. തനിക്ക് മഞ്ജു ചേച്ചിയെ ഒത്തിരി ഇഷ്ടമാണെന്നും മണ്‍ജു ചേച്ചി ചെയ്തതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്‌ക്രീനില്‍ കാണുന്നത് പോലെ റിയല്‍ ലൈഫില്‍ ഒരു തന്റേടമുള്ള ആളല്ല താനെന്നും സുസ്മിത പറയുന്നു.

Advertisement