സിനിമയിലേക്കില്ലെന്ന തീരുമാനം മാറി, താരപുത്രിയുടെ സിനിമാപ്രവേശനം ഉറപ്പിച്ച് ആരാധകര്‍

122

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read:വെറും 8 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആവേശം നേടിയത് എത്ര

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അതേസമയം, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി.

എന്നാല്‍ മീനാക്ഷി സിനിമയിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമില്ല. മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ പഠിക്കുന്ന മീനാക്ഷി ഇടക്കിടെ നാട്ടിലേക്ക് വരുമ്പോള്‍ പൊതുപരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്.

Also Read:ഓഹോ നരന്‍ പാടി താരങ്ങള്‍ , എക്‌സ്പ്രഷനിട്ട് പ്രണവ് മോഹന്‍ലാല്‍

ദിലീപിന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചുകളിലെല്ലാം എത്താറുണ്ട്. പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനാണ് മീനാക്ഷി അവസാനമായി പങ്കെടുത്തത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. അതിന് താഴെയാണ് മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

Advertisement