വെറും 8 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആവേശം നേടിയത് എത്ര

96

ഈ അടുത്ത് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘ ആവേശം ‘ ത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി ആവേശം മാറി കഴിഞ്ഞു.  

ജിതു മാധവ് ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം വന്‍ കളക്ഷനാണ് ആഗോള തലത്തില്‍ ആദ്യവാരത്തില്‍ ഉണ്ടാക്കിയത്. വെറും 8 ദിവസം നീണ്ട ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 36 കോടിയാണ് ചിത്രം നേടിയത്.

Advertisements

ഇത് അന്താരാഷ്ട്ര തലത്തില്‍ 29 കോടി രൂപയും ചിത്രം നേടി, ലോകമെമ്പാടുമുള്ള ഗ്രോസ് ഇതോടെ 65 കോടിയാണ് ചിത്രത്തിന്റെത്. വ്യാഴാഴ്ച വരെയുള്ള കണക്കാണ് ഇത്.

രണ്ടാം വാരാന്ത്യത്തിലെ ബുക്കിംഗ് നിലയും മറ്റും പരിശോധിച്ചാല്‍ ആവേശം 100 കോടി കടക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആഗോള കളക്ഷനില്‍ ആവേശം 100 കോടി കടന്നേക്കാം. ഇതോടെ 100 കോടി ക്ലബില്‍ എത്തുന്ന ഏഴാമത്തെ മലയാളം ചിത്രമാകും ആവേശം. അതോടെ മൂന്ന് മാസത്തിനുള്ളില്‍ 100 കോടി പിന്നിടുന്ന നാലമത്തെ മലയാള ചിത്രമായി മാറും ആവേശം.

 

 

 

Advertisement