ഓഹോ നരന്‍ പാടി താരങ്ങള്‍ , എക്‌സ്പ്രഷനിട്ട് പ്രണവ് മോഹന്‍ലാല്‍

46

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോള്‍ ഇതാ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യന്‍.

also read
റീനുവും സച്ചിനും ബാക്കി കഥ പറയും, വരുന്നൂ പ്രേമലു2, ആവേശത്തില്‍ ആരാധകര്‍
ഇതില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ് ,അജു വര്‍ഗീസ് ,വിശാഖ് സുബ്രഹ്‌മണ്യം എന്നിവരാണ് ഉള്ളത്. മോഹന്‍ലാല്‍ ചിത്രം നരനില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഓഹോ ഓ നരന്‍ എന്ന പാട്ട് ഇവര്‍ ഉറക്കെ പാടുന്നത് കാണാം. ഞങ്ങള്‍ പാടും ഡയറക്ടര്‍ ഉറങ്ങും എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

Advertisements

മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി വിനീത് ശ്രീനിവാസന്‍ പാടിയ പാട്ട് മോഹന്‍ലാലിന്റെ മകനും വിനീതിന്റെ അനുജനും ചേര്‍ന്നു പാടി ട്രോളുന്നതിലെ കൗതുകമായിരുന്നു ആരാധകര്‍ ആഘോഷമാക്കിയത്.

സംവിധായകന്‍ വിനീതിനെ ട്രോള്‍ ചെയ്തു വിശാഖ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും കളം നിറഞ്ഞു. ഇതോടെ, ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീമിന്റെ പാട്ടും വിഡിയോയും വൈറലായി.

Advertisement