റീനുവും സച്ചിനും ബാക്കി കഥ പറയും, വരുന്നൂ പ്രേമലു2, ആവേശത്തില്‍ ആരാധകര്‍

30

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ ഇന്നും നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി.

Advertisements

യുവതാരങ്ങളായ നസ്ലനും മമിത ബൈജുവും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ആയി ഷോ നടക്കുകയാണ്. വിദേശ മാര്‍ക്കറ്റിലും വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

Also Read:അതിമനോഹരം, പ്രണവിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ രണ്ട് വട്ടം കണ്ട് സഹോദരി വിസ്മയ, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

കേരളത്തില്‍ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു പ്രേമലു ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്തത്. 12 ദിവസം കൊണ്ട് ആഗോള തലത്തില്‍ 50കോടി ബോക്സ്ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്.

2024 ലെ വമ്പന്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗവും ഗിരീഷ് എഡി തന്നെയാവും സംവിധാനം ചെയ്യുക.

Also Read:ഇതാരിത് നിങ്ങളെ കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ; മിഥുന്റെ ലക്ഷ്മിയുടെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിച്ചത്

ഒന്നാംഭാഗത്തിന്റെ സക്‌സസ് സെലിബ്രേഷനിടെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. 2025ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.

Advertisement