അതിമനോഹരം, പ്രണവിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ രണ്ട് വട്ടം കണ്ട് സഹോദരി വിസ്മയ, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

87

അടുത്തിടെയാണ് യുവതാരങ്ങള്‍ അണിനിരന്ന വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററിലെത്തിയത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വര്‍ഷങ്ങള്‍ക്ക് ശേഷം യുവ സംവിധായകന്‍ വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്തത്.

Advertisements

ചിത്രത്തില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍, നിത പിള്ള തുടങ്ങിവരെല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ യുവതാരങ്ങളുടെ ചിത്രം തിയ്യേറ്ററുകളില്‍ വിജയക്കൊടി പാറിച്ച് കഴിഞ്ഞു.

Also Read:അടുത്ത 100 കോടി വരുന്നുണ്ട് ; മമ്മൂട്ടിയുടെ ടര്‍ബോ

തിയ്യേറ്ററുകളിലെല്ലാം നിറഞ്ഞോടുകയാണ് ചിത്രം. പ്രണവിന്റെ ചിത്രം കണ്ട് മോഹന്‍ലാലും സുചിത്രയും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ താനും ചിത്രം കണ്ടുവെന്ന് സോഷ്യല്‍മീഡിയയിലൂടെ പറയുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും.

ഏറെ മനോഹരമായ സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും താന്‍ സിനിമ രണ്ടുവട്ടം കണ്ടുവെന്നും മായ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെ പറയുന്നു. സ്റ്റോറിയില്‍ വിസ്മയ തന്റെ സഹോദരനായ പ്രണവ് മോഹന്‍ലാലിനെയും ടാഗ് ചെയ്തിട്ടുണ്ട്.

Also Read:ചേട്ടനും ശ്രീനിവാസനും ഒന്നിച്ചുള്ള ഒരു സിനിമ കാണാന്‍ ആഗ്രഹമുണ്ട്, തുറന്നുപറഞ്ഞ് സുചിത്ര

പ്രണവിന്റെ കുടുംബത്തിലെ എല്ലാവരും സിനിമ കണ്ടുകഴിഞ്ഞു. താന്‍ സിനിമ കണ്ടപ്പോള്‍ പഴയ കാലത്തിലേക്ക് പോയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സുചിത്രക്കൊപ്പം വീട്ടിലെ തിയ്യേറ്ററിലിരുന്നാണ് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്.

Advertisement