ചേട്ടനും ശ്രീനിവാസനും ഒന്നിച്ചുള്ള ഒരു സിനിമ കാണാന്‍ ആഗ്രഹമുണ്ട്, തുറന്നുപറഞ്ഞ് സുചിത്ര

33

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയിലെ താരരാജാവ് തന്നെയാണ്. ഇന്നും നായക വേഷത്തില്‍ തിളങ്ങുന്ന മോഹന്‍ലാലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

മോഹന്‍ലാലിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ഭാര്യ സുചിത്രയും, മക്കളായ പ്രണവും വിസ്മയയും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ്. ആദ്യമൊക്കെ ക്യാമറക്ക് മുന്നില്‍ വരാതിരുന്ന സുചിത്ര ഇന്ന് മാധ്യമങ്ങളോടൊക്കെ സംസാരിക്കാറുണ്ട്.

Also Read:സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തി വിശാല്‍, വിജയ് പണ്ടേ ഈ സീന്‍ വിട്ടതാണെന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

പ്രണവ് സിനിമയില്‍ നായകനായി എത്തിയതിന് ശേഷമാണ് സുചിത്ര മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തുടങ്ങിയത്. ഇപ്പോഴിതാ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സുചിത്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിയത്.

ഈ കോമ്പോ ഒരിക്കല്‍ കൂടി ഒന്നിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച സിനിമകളെല്ലാം തനിക്ക് ഒത്തിരി പ്രിയപ്പെട്ടതാണെന്നും ഇനിയും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സുചിത്ര പറയുന്നു.

Also Read:എന്റെ ഹൃദയം കവര്‍ന്നയാളെ ഞാന്‍ കണ്ടെത്തി, വിവാഹവാര്‍ത്ത പങ്കുവെച്ച് സീമ വിനീത്, ആശംസകളുമായി ആരാധകര്‍

എന്നാല്‍ ഇപ്പോള്‍ ശ്രീനിവസാന്‍രെ ആരോഗ്യം ഇപ്പോള്‍ ശരിയല്ല. അത് ശരിയായിട്ട് മാത്രം അതിനെപ്പറ്റി ആലോചിക്കാന്‍ കഴിയുള്ളൂവെന്നും ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ അങ്ങനെയൊരു സിനിമയുണ്ടാവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുചിത്ര പറയുന്നു.

മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും സൗഹൃദം വര്‍ഷങ്ങളായി മലയാളികള്‍ കാണുകയാണ്. നമുക്ക് അത് വീണ്ടും കാണാന്‍ കഴിയുക എന്നത് സന്തോഷം തരുന്ന കാര്യമാണെന്നും കാര്യങ്ങളൊക്കെ വരുന്നത് പോലെ വരട്ടെയെന്നും സുചിത്ര പറയുന്നു.

Advertisement