എന്റെ ഹൃദയം കവര്‍ന്നയാളെ ഞാന്‍ കണ്ടെത്തി, വിവാഹവാര്‍ത്ത പങ്കുവെച്ച് സീമ വിനീത്, ആശംസകളുമായി ആരാധകര്‍

96

ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

Advertisements

അതേ സമയം ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.

Also Read:ശ്രീക്കുട്ടന്‍ എന്നും എനിക്ക് ഒപ്പമുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു, ഇന്ന് എന്റെ ശ്വാസമാണ്, മനസ്സുതുറന്ന് ലേഖ ശ്രീകുമാര്‍, ഗോസിപ്പുകളെ കുറിച്ച് എംജി ശ്രീകുമാറും പറയുന്നു

ഇപ്പോഴിതാ സീമയുടെ വിവാഹവാര്‍ത്തയാണ് പുറത്തുവരുന്നത്. സീമയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സീമ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിഷാന്താണ് വരന്‍.

എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്നാണ് ചിത്രം പങ്കുവെച്ചുള്ള പോസ്റ്റിന് സീമ നല്‍കിയ ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ ഹൃദയം തനിക്കും സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകളാണെന്നും സീമ കുറിച്ചു.

Also Read:വര്‍ഷങ്ങള്‍ക്കുശേഷം സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

ട്രെഡിഷണല്‍ ലുക്കിലാണ് സീമ തന്റെ വിവാഹനിശ്ചയത്തിന് അണിഞ്ഞൊരുങ്ങിയത്. കസവ് സാരിയണിഞ്ഞ് ഒരു ഹെവി ചോക്കറും ജിമിക്കി കമ്മലും ധരിച്ച് സിംപിള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അതീവ സുരിയായിരുന്നു സീമയെന്ന് ആരാധകര്‍ പറയുന്നു.

Advertisement