വര്‍ഷങ്ങള്‍ക്കുശേഷം സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

33

മലയാളത്തില്‍ അടക്കം നിരവധി ആരാധകരാണ് ജ്യോതികക്കും സൂര്യയ്ക്കും. ഇവരുടെ ഈ ഒത്തൊരുമയും പരസ്പര സ്‌നേഹവും കാണുമ്പോള്‍ ശരിക്കും അസൂയ തോന്നും. ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അങ്ങനെ 2006 ല്‍ ഇവര്‍ വിവാഹിതരായി.

Advertisements

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിച്ച് ഒരു സിനിമയില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്ജലി മേനോന്റെ പുതിയ പ്രോജക്ടിലാണ് സൂര്യയും ജ്യോതിയും ഒന്നിച്ച് അഭിനയിക്കുന്നത്.

ഹലിത ഷമീമിന്റെ പുതിയ ഒരു ചിത്രത്തിലാകും ജ്യോതികയും സൂര്യയും വീണ്ടും ഒന്നിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. എന്തായാലും സൂര്യയും ജ്യോതികയും ഒന്നിച്ചേക്കുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിട്ടുണ്ട്.

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. എന്തായാലും സൂര്യയുടെ കങ്കുവ ഒരു ദൃശ്യ വിസ്മയമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement