മകനൊപ്പം അര്‍ച്ചന സുശീലന്‍; കുടുംബ ഫോട്ടോ പങ്കുവെച്ച് നടി

50

എന്റെ മാനസപുത്രി എന്ന ഒറ്റ സീരിയല്‍ മതി നടി അര്‍ച്ചന സുശീലനെ മലയാളികള്‍ ഓര്‍ക്കാന്‍. ഇതിലെ ഗ്ലോറി എന്ന താരത്തിന്റെ നെഗറ്റീവ് കഥാപാത്രം അത്രയ്ക്കും ഹിറ്റായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് അര്‍ച്ചന.

Advertisements

വിവാഹത്തോടെയാണ് താരം സീരിയലിനോട് ബൈ പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 28ന് അര്‍ച്ചനക്കും പ്രവീണിനും ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെ അറിയിച്ചു. അയാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോള്‍ ഇതാ മകനൊപ്പമുള്ള ആദ്യ വിഷു വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടിയും കുടുംബവും. അയാന്റെ ആദ്യ വിഷു എന്ന് പറഞ്ഞാണ് കുഞ്ഞിന് കുടുംബത്തിനും ഒപ്പം ഉള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായിട്ടുണ്ട് അര്‍ച്ചന എത്തിയത്.

നടിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള നിരവധി കമന്റ് ആണ് വരുന്നത്. അതേസമയം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത് ആണെങ്കിലും അര്‍ച്ചന തന്റെ കുഞ്ഞു വിശേഷം പോലും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. ഈ നടിയെ മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.

Advertisement