എന്തൊരു അഴകാണ്, സെറ്റ് സാരിയില്‍ സുന്ദരിയായി ഷഫ്ന

39

സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷെഫ്ന. മണിമുത്ത് എന്ന പരമ്പരയില്‍ ആണ് ഒടുവിലായി ഷെഫ്‌ന അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചു.

Advertisements

താരത്തിന്റെ ഭര്‍ത്താവ് സജിന്‍ സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ ശിവന്‍ എന്ന സജിന്റെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചു. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. പല അഭിമുഖങ്ങളില്‍ വച്ച് തങ്ങളുടെ പ്രണയകഥകള്‍ ഇവരും പറഞ്ഞിട്ടുണ്ട്.

രണ്ട് മതത്തില്‍ പെട്ടവര്‍ ആയതിനാല്‍ തന്നെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു. അതിനെല്ലാം മറികടന്നു കൊണ്ടാണ് ഇരുവരും ഒന്നിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷെഫ്‌ന ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോസ് ആണ് വൈറല്‍ ആകുന്നത്. സെറ്റ് സാരി ഉടുത്ത് അതിമനോഹരമായ ലുക്കിലാണ് ഷഫ്‌ന എത്തിയത്.

ആരും നോക്കി നിന്നുപോകും ഈ താരത്തിന്റെ ഫോട്ടോ കാണുമ്പോള്‍. വിഷുദിനത്തില്‍ പകര്‍ത്തിയ ഫോട്ടോസ് ആണ് ഇത്. ഫോട്ടോസ് ഇതിനോടകം വൈറല്‍ ആണ്.

Advertisement