മോഹന്‍ലാലിന്റെ നായികയായി ശോഭന വീണ്ടും എത്തുന്നു

40

മലയാള സിനിമയിലെ ഇഷ്ടപ്പെട്ട ജോഡികള്‍ ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ മോഹന്‍ലാലും ശോഭനയും. ഒരുകാലത്ത് ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ എത്തിയിരുന്നു. അതെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുകയാണ്.

Advertisements

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

ശോഭന തന്നെയാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന കാര്യം തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കുകയാണെന്നും. മോഹന്‍ലാലും താനും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചു.

 

 

Advertisement