ഫഫ അയ്യാ, വേറെ ഗ്രഹത്തിലെത്തിയത് പോലെ, മലയാള സിനിമ പൊളി, ആവേശത്തെ പ്രശംസിച്ച് വിഘ്‌നേഷ് ശിവന്‍

48

മലയാള സിനിമയിലെ യുവതാരം ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം തിയ്യേറ്ററുകളെ ആവേശപ്പൂരപ്പറമ്പാക്കിയിരിക്കുകയാണ്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് എത്തിയിരിക്കുന്നത്.


മികച്ച പ്രതികരണമാണ് എല്ലാ തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ആവേശം എന്ന മലയാള സിനിമ ഒരു രക്ഷയുമില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു.

Advertisements

Also Read:എന്റെ ഹൃദയം കവര്‍ന്നയാളെ ഞാന്‍ കണ്ടെത്തി, വിവാഹവാര്‍ത്ത പങ്കുവെച്ച് സീമ വിനീത്, ആശംസകളുമായി ആരാധകര്‍

ഫഫ അയ്യാ.. ഇത് വേറെ ഒരു ഗ്രഹത്തിലെ്ന്ന പോലെ തോന്നി, ചിത്രത്തിന്റേത് ഗംഭീര എഴുത്താണെന്നും വളരെ നന്നായി അതെല്ലാം അവതരിപ്പിക്കുകയും ചെയ്തുവെന്നും ജിത്തുമാധവനും സുഷിന്‍ ശ്യാമുമെല്ലാം ഗംഭീര ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും വിക്കി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലൂടെയാണ് വിഘ്‌നേഷ് ആവേശത്തെ പ്രശംസിച്ചത്. മലയാള സിനിമഎല്ലാ അതിര്‍വരമ്പുകളും മറികടന്ന് മുന്നേറുകയാണെന്നും വിഘ്‌നേഷ് ശിവന്‍ കുറിച്ചു. വിഷുവിനാണ് ആവേശം തിയ്യേറ്ററുകളിലെത്തിയത്.

Also Read:ശ്രീക്കുട്ടന്‍ എന്നും എനിക്ക് ഒപ്പമുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു, ഇന്ന് എന്റെ ശ്വാസമാണ്, മനസ്സുതുറന്ന് ലേഖ ശ്രീകുമാര്‍, ഗോസിപ്പുകളെ കുറിച്ച് എംജി ശ്രീകുമാറും പറയുന്നു

ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ നൂറുകോടി ക്ലബ്ബില്‍ കയറുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫഹദിന്റേത് കിടിലന്‍ പെര്‍ഫോമന്‍സായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

Advertisement