സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തി വിശാല്‍, വിജയ് പണ്ടേ ഈ സീന്‍ വിട്ടതാണെന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

21

കഴിഞ്ഞ ദിവസമാണ് ലോക്്‌സഭാ ഇലക്ഷന്‍ 2024ലെ ആദ്യ ഘട്ടം ആരംഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ ഇലക്ഷന്‍. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വോട്ടിംഗ് കേന്ദ്രത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്.

Advertisements

ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിശാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയതാണ് ചര്‍ച്ചയായിരിക്കുന്നത്. വോട്ടിംഗ് കേന്ദ്രത്തിലേക്ക് സൈക്കിളില്‍ യാത്രചെയ്താണ് വിശാല്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

നേരത്തെ ഇളയദളപതി വിജയിയും വോട്ട് ചെയ്യാന്‍ സൈക്കിളില്‍ എത്തിയിരുന്നു. 2021 ലെ തമിഴ്‌നാട് അസംബ്ലി ഇലക്ഷനിലാണ് വോട്ട് ചെയ്യാന്‍ വിജയ് സൈക്കിള്‍ ചവിട്ടി എത്തിയത്. ഇപ്പോഴിതാ വിശാലിനെ വിജയിയുമായി താരതമ്യം ചെയ്യുകയാണ് സോഷ്യല്‍മീഡിയ.

Also Read:ശ്രീക്കുട്ടന്‍ എന്നും എനിക്ക് ഒപ്പമുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു, ഇന്ന് എന്റെ ശ്വാസമാണ്, മനസ്സുതുറന്ന് ലേഖ ശ്രീകുമാര്‍, ഗോസിപ്പുകളെ കുറിച്ച് എംജി ശ്രീകുമാറും പറയുന്നു

അന്ന് വിജയ് സൈക്കിള്‍ ചവിട്ടിക്കൊണ്ട് വോട്ടുചെയ്യാന്‍ പോയത് പെട്രോള്‍ വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് പലരും വ്യാഖ്യാനിച്ചത്. എന്നാല്‍ അതെല്ലെന്നാണ് വിജയിയുടെ മാനേജര്‍ അറിയിച്ചത്. വിജയ് കാരണം ഉണ്ടാവുന്ന പോളിങ് ബൂത്തിലെ ട്രാഫിക് ഒഴിവാക്കാനാണെന്നായിരുന്നു മാനേജര്‍ പറഞ്ഞത്.

Also Read:എന്റെ ഹൃദയം കവര്‍ന്നയാളെ ഞാന്‍ കണ്ടെത്തി, വിവാഹവാര്‍ത്ത പങ്കുവെച്ച് സീമ വിനീത്, ആശംസകളുമായി ആരാധകര്‍

കൂടാതെ പോളിങ് ബൂത്ത് അടുത്തായതും കൊണ്ടാണ് അങ്ങനെ യാത്രചെയ്തതെന്നും മാനേജര്‍ പറയുന്നു. എന്നാല്‍ വിശാല്‍ എന്തുകൊണ്ടാണ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതെന്ന് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നു.

Advertisement