ഇതാരിത് നിങ്ങളെ കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ; മിഥുന്റെ ലക്ഷ്മിയുടെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിച്ചത്

111

അവതാരകനായി തിളങ്ങിയ താരമാണ് മിഥുന്‍ രമേശ്. സിനിമയില്‍ ചെറിയ വേഷങ്ങളും ഈ താരം ചെയ്തിട്ടുണ്ട്. എന്നാല്‍ മിനിസ്‌ക്രീനില്‍ എത്തിയതോടെയാണ് മിഥുന് ആരാധകര്‍ ഏറെ ആയത്. ഈ താരത്തിന്റെ അവതരണം എടുത്തു പറയേണ്ടത് തന്നെ. മിഥുന്റെ കുടുംബ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Advertisements

നടിയും അവതാരകയും എല്ലാമായ ലക്ഷ്മിയാണ് മിഥുന്റെ ഭാര്യ. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി എത്താറുണ്ട്. മകള്‍ക്ക് ഒപ്പം ചില കോമഡി റീല്‍സ് ചെയ്തുകൊണ്ട് ലക്ഷ്മി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

ഇപ്പോഴിതാ, ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. വളരെ വിരളമായി മാത്രമെ വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുള്ളു. അത്തരത്തില്‍ ലക്ഷ്മി പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എന്‍?ഗേജ്‌മെന്റ് ചിത്രങ്ങള്‍ ഒരു പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയായി ലക്ഷ്മി പങ്കിട്ടത്. ശേഷം പിന്നണിയില്‍ കേള്‍ക്കുന്ന പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുമോ എന്നാണ് ലക്ഷ്മി തന്റെ ഫോളോവേഴ്‌സിനോട് ചോദിച്ചത്.

പക്ഷെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ കണ്ട് ഫോളോവേഴ്‌സ് ഞെട്ടി. നിങ്ങളെ തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്നില്ല… പിന്നെയല്ലേ പാട്ട് എന്നാണ് പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകള്‍.

 

 

Advertisement