ഗുരുവായൂരപ്പന് മുന്നില്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ വിവാഹിതരായി, ഇപ്പോള്‍ മകളുടെ വിവാഹവും; ജയറാം

102

അങ്ങനെ മലയാളികളുടെ പ്രിയ താരങ്ങള്‍ ആയ ജയറാമിന്റെയും പാര്‍വതിയുടെ മകള്‍ മാളവിയുടെ വിവാഹം കഴിഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയായ നവനീതാണ് മാളവികയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.

Advertisements

മകളുടെ വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് മാളവികയും പാര്‍വതി ജയറാമും.

‘ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ് ഇത്. അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കില്ല. ഗുരുവായൂരപ്പന്‍ എല്ലാം ഭംഗിയായി നടത്തി തന്നു. അതുതന്നെ ഏറ്റവും വലിയ സന്തോഷം. ഏതൊരു മാതാപിതാക്കളുടെയും ആ?ഗ്രഹമാണിത്. ഗുരുവായൂരപ്പന് മുന്നില്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ മകളുടെ വിവാഹവും ഇതേനടയില്‍’, എന്നാണ് പാര്‍വതിയും ജയറാമും പറഞ്ഞത്.

ഇതിനിടെ പാര്‍വതിയുടെയും ജയറാമിന്റെ വിവാഹ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. 32 വര്‍ഷം മുമ്പ് ജയറാം പാര്‍വതി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

 

Advertisement