55 സിനിമയോ; ശോഭനയും മോഹന്‍ലാലും ഒന്നിച്ച് ചെയ്തത് 25 ചിത്രം, തെളിവ് സഹിതം ഇതാ

110

വര്‍ഷങ്ങള്‍ക്കുശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയുന്നത്. അതേസമയം ഇവര്‍ ഒന്നിച്ച് 55 സിനിമകള്‍ ചെയ്തിട്ടുണ്ട് എന്ന് പല വേദിയില്‍ വച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സഫീര്‍ അഹമ്മദ് പങ്കുവെച്ച പോസ്റ്റില്‍ അത് തെറ്റാണെന്നും ഇവര്‍ ഒന്നിച്ച് 25 സിനിമകളെ ചെയ്തിട്ടുള്ളു എന്നാണ് പറയുന്നത്.

Advertisements

സഫീറിന്റെ കുറിപ്പ് വായിക്കാം:

”55 മോഹന്‍ലാല്‍-ശോഭന സിനിമകള്‍
മോഹന്‍ലാലും ശോഭനയും,അവര്‍ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളിലൊന്നാണ്. തരുണ്‍ മൂര്‍ത്തിയുടെ പുതിയ മോഹന്‍ലാല്‍ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹന്‍ലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു..മുമ്പ് പല വേദികളിലും മോഹന്‍ലാലിന്റെ കൂടെ അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്. മോഹന്‍ലാല്‍ അത് ശരി വയ്ക്കുന്നതായും കണ്ടിട്ടുണ്ട്.

സത്യത്തില്‍ ലാലും ശോഭനയും 55 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം .55 സിനിമകള്‍ പോയിട്ട് 30-40 സിനിമകളില്‍ പോലും അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവര്‍ ഒരുമിച്ച് 25 സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.1985 ല്‍ റിലീസായ കെ.എസ്. സേതുമാധവന്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതല്‍ 2009 ല്‍ റിലീസായ സാഗര്‍ ഏലിയാസ് ജാക്കി വരെ 25 സിനിമകള്‍ മാത്രം.


1985
1.അവിടത്തെ പോലെ ഇവിടെയും
2.അനുബന്ധം
3.രംഗം
4.അഴിയാത്ത ബന്ധങ്ങള്‍
5.വസന്തസേന
1986
6. ടി.പി.ബാലഗോപാലന്‍.എം.എ
7.അഭയം തേടി
8.ഇനിയും കുരുക്ഷേത്രം
9.കുഞ്ഞാറ്റക്കിളികള്‍
10.പടയണി
11.എന്റെ എന്റേത് മാത്രം
1987
12.നാടോടിക്കാറ്റ്
1988
13.ആര്യന്‍
14.വെള്ളാനകളുടെ നാട്
1991
15.വാസ്തുഹാര
16.ഉള്ളടക്കം
1993
17.മായാമയൂരം
18.മണിച്ചിത്രത്താഴ്
1994
19.പവിത്രം
20.തേന്മാവിന്‍ കൊമ്പത്ത്
21.പക്ഷേ
22.മിന്നാരം
2000
23.ശ്രദ്ധ
2004
24.മാമ്പഴക്കാലം
2009
25.സാഗര്‍ ഏലിയാസ് ജാക്കി
മേല്‍പ്പറഞ്ഞവയാണ് എന്റെ അറിവില്‍ മോഹന്‍ലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍. 25 സിനിമകള്‍ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റില്‍ തെറ്റുകള്‍/തിരുത്തലുകള്‍ ഉണ്ടേല്‍ കമന്റ് ചെയ്യൂ.”

Advertisement