20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയ്യേറ്ററിനെ ഇളക്കി മറിച്ച് ഗില്ലി, സന്തോഷത്തില്‍ മതിമറന്ന് തൃഷ, പങ്കുവെച്ച വീഡിയോ വൈറല്‍

37

തമിഴ് സിനിമയിലെ പുതിയ ട്രെന്‍ഡ് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീറിലീസാണ്.പുതിയ ചിത്രങ്ങളൊക്കെ പ്രേക്ഷകരെ ആകര്‍ഷിക്കാതെ വരുമ്പോള്‍ തിയേറ്റര്‍ വ്യവസായത്തെ വീഴാതെ പിടിച്ചുനിര്‍ത്തുന്നത് തമിഴകത്തെ റീറിലീസുകളാണ്.

Advertisements

വിജയ് നായകനായി എത്തിയ ഹിറ്റ് ചിത്രവും ഒരിക്കല്‍ കൂടി തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മുമ്പത്തേക്കാള്‍ ആവേശത്തോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രം റീറിലീസ് ചെയ്തതിന്റെ സന്തോഷം നടി തൃഷയും പങ്കുവെച്ചു.

Also Read:വീട്ടിലും ഇങ്ങനെ ആംഗ്യം കാണിക്കുമോ, സിബിനെ നിര്‍ത്തിപ്പൊരിച്ച് മോഹന്‍ലാല്‍, ചിരി നിയന്ത്രിക്കാന്‍ പാടുപെട്ട് ജാസ്മിന്‍

ഗില്ലി പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററിലെ ആവേശം കാണിക്കുന്ന വീഡിയോ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് തൃഷ. പ്രേക്ഷകരെ ഒന്നടങ്കം ഇളക്കിമറിച്ച അപ്പടി പോട് എന്ന വമ്പന്‍ ഹിറ്റ് ഗാനമെത്തിയപ്പോഴു പ്രേക്ഷകരുടെ ആവേശമാണ് തൃഷ പങ്കുവെച്ചത്.

2004ലായിരുന്നു ഗില്ലി തിയ്യേറ്ററുകളിലെത്തിയത്. ചിത്രം 20 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. ഗില്ലി എന്ന് വിളിക്കുന്ന ശരവണ വേലു എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Also Read:ഒടുവില്‍ മലയാളത്തിലെ പ്രമുഖ നടനുമായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം ഉറപ്പിച്ചു, വാര്‍ത്തകളില്‍ പ്രതികരിച്ച് നടി

ഒരു റിലീസ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തന്നെയായിരുന്നു ഗില്ലിയുടെ റീറിലീസിനും ലഭിച്ചത്. ഗില്ലി രണ്ടാമതും തിയ്യേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിച്ചുവെന്ന് കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Advertisement