മനോജ് കെ ജയനും ഉര്‍വശിയും പിരിഞ്ഞത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; സംവിധായകന്റെ തുറന്നുപറച്ചില്‍

137

കഴിഞ്ഞ ദിവസമായിരുന്നു സംഗീതജ്ഞനും മനോജ് കെ ജയന്റെ അച്ഛനുമായ കെജി ജയന്‍ അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. അമ്മായി അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യ ആശയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Advertisements

സ്വന്തം അച്ഛനെ പോലെയാണ് അദ്ദേഹത്തെ ആശ കണ്ടിരുന്നത്. മനോജ് കെ ജയന്റെ ആദ്യ ഭാര്യ ഉര്‍വശിയുമായും അദ്ദേഹത്തിന് നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു. മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞപ്പോള്‍ ഏറെ വേദനിച്ചത് കെ ജി ജയനാണ്. ഇതേക്കുറിച്ചാണ് ഇപ്പോള്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്.

ഉര്‍വശിയുമായി വല്ലാത്ത ആത്മബന്ധം ജയനുണ്ടായിരുന്നു. മനോജ് കെ ജയനും ഉര്‍വശിയും പിരിഞ്ഞത് മനോജിനേക്കാള്‍ വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ അച്ഛന്‍ ജയനെയാണ്. മനോജ് കെ ജയനും ഉര്‍വശിക്കും ജനിച്ച കുഞ്ഞാറ്റ എന്ന കുട്ടി എന്നും അദ്ദേഹത്തിന് തീരാദുഖം പോലെയായിരുന്നു. മനോജും ഉര്‍വശിയും പിരിയാന്‍ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

എനിക്കറിയാവുന്നത് വെച്ച് മനോജിന് ഉര്‍വശിയുടെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഉര്‍വശിയുമായി മാത്രമേയുള്ളൂ അകല്‍ച്ച. അത് പാച്ച് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാകും. അവരുടെ പേഴ്‌സണല്‍ ലൈഫില്‍ എന്തോ പറ്റിയതാണ്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. മരണം വരെയും ജയനെ വിഷമിപ്പിച്ചത് ഇക്കാര്യമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

 

 

Advertisement