എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു എന്നിട്ടും പഠിച്ചില്ല; ശ്രീവിദ്യയെ കുറിച്ച് മധു

67

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടിയാണ് ശ്രീവിദ്യ. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തു വെച്ചുകൊണ്ടാണ് ശ്രീവിദ്യ യാത്രയായത്. മലയാളത്തിലെ നിരവധി നായകന്മാര്‍ക്കൊപ്പം ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോള്‍ നടിയെ കുറിച്ച് മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ചുറ്റുമുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ശ്രീവിദ്യ എന്നാണ് മധു പറയുന്നത്.

എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും മധു പറഞ്ഞു. ചിലര്‍ അങ്ങനെയാണ് തൊടരുത് തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും കേള്‍ക്കില്ല. ശ്രീദേവി അങ്ങനെയായിരുന്നു, തനിക്ക് ചുറ്റുമുള്ള സകല മനുഷ്യരെ കണ്ണട വിശ്വസിച്ചു.

പലപ്പോഴും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 53 വയസ്സിനിടയില്‍ ശ്രീവിദ്യ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കാള്‍ വലിയ ജീവിതമാണ് അവര്‍ ജീവിച്ചു തീര്‍ത്തത് മധു പറഞ്ഞു. ഒരു ദുഃഖത്തില്‍ നിന്ന് കരകയറാന്‍ മറ്റൊരു ദുഃഖം. സ്വന്തം വേദനകള്‍ ആരെ അറിയിക്കാന്‍ താല്പര്യം കാണിച്ചില്ല ശ്രീവിദ്യ മധു പറഞ്ഞു.

 

Advertisement