86 വയസ്സുവരെ ഒറ്റയ്ക്ക് താമസിച്ചു, ട്യൂമര്‍ ആയിരുന്നു ; മുത്തശ്ശിയെ കുറിച്ച് സൗഭാഗ്യ

139

ഇതുവരെ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. സൗഭാഗ്യ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ മുത്തശ്ശിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സൗഭാഗ്യ.

Advertisements

അമ്മൂമ്മയുടെ അവസാന നാളുകളില്‍ ആണ് അവര്‍ എത്രമാത്രം യഥാര്‍ത്ഥ കലാകാരിയാണ് എന്ന് മനസ്സിലായത്. അമ്മൂമ്മയ്ക്ക് ട്യൂമര്‍ ആയിരുന്നു. അവസാനഘട്ടത്തിലാണ് കണ്ടെത്തിയത്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ചെറുപ്പത്തിലെ കഷ്ടപ്പാടോ പൈസ ഇല്ലന്നോ വീട്ടുകാര്യങ്ങളഓ ഒന്നും ഞാന്‍ പറഞ്ഞു കേട്ടിട്ടില്ല. 86 വയസ്സ് വരെ ഒറ്റയ്ക്ക് താമസിച്ചു. അസുഖം വന്നപ്പോഴാണ് നമ്മുടെ വീട്ടില്‍ വന്നു നില്‍ക്കാന്‍ തയ്യാറായത്. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പൂപ്പന്‍ മരിക്കുന്നത്.

ഒറ്റയ്ക്ക് ജീവിക്കണമെന്ന പാഠം അമ്മൂമ്മയില്‍ നിന്നും ഏറ്റവും കൂടുതല്‍ എടുത്തത് എന്റെ അമ്മയാണെന്ന് തോന്നുന്നു. കാരണം അമ്മ ഇന്ന് അതേ ലൈഫ് സ്‌റ്റൈലിലാണ്. അമ്മ ഒറ്റക്കാണ് ജീവിക്കുന്നത് ആരെയും ഒരുതരത്തിലും അമ്മ ബുദ്ധിമുട്ടിക്കാറില്ല സൗഭാഗ്യ പറഞ്ഞു.

 

 

Advertisement