വിവാഹ വാര്‍ഷികം ആഘോഷിച്ചു ഐശ്വര്യയും അഭിഷേകും

43

17 മത് വിവാഹ വാര്‍ഷികം ആഘോഷിച്ചു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു താരം. ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.

Advertisements

ഐശ്വര്യ പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം പിന്നീട് അഭിഷേകും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയില്‍, ഐശ്വര്യ തിളങ്ങുന്ന സന്തോഷകരമായ പുഞ്ചിരിയോടെയാണ് കാണപ്പെടുന്നത്.

അതേസമയം അഭിഷേക് ബീജ് ഷര്‍ട്ടില്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് ആരാധ്യയും കുടുംബ ചിത്രത്തില്‍ സന്തോഷവതിയായി കാണപ്പെടുന്നു.

ഈ ചിത്രങ്ങള്‍ക്കൊപ്പം ഒരു നീണ്ട കുറിപ്പിനുപകരം അഭിഷേകും ഐശ്വര്യയും പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയില്‍ ചുവന്ന ലൗ ഇമോജികളോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി നിറയുന്നുണ്ട്.

Advertisement