ജാന്‍മണിയുടെ കാര്യത്തില്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ട്, പുറത്തു വരുമ്പോള്‍ അവളുടെ ലൈഫ് എങ്ങനെ ആയിരിക്കും; രഞ്ജു രഞ്ജിമാര്‍

84

ബിഗ് ബോസില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തായത് ജാന്‍മണി ദാസ് ആണ്. ഷോയിലേക്ക് പോകുമ്പോള്‍ ജാന്‍മണിയ്ക്ക് പിന്തുണ നല്‍കിയത് രഞ്ജു രഞ്ജിമാര്‍ ആണ്. ഈയടുത്ത് ജാന്‍മണിയെ കുറിച്ച് പറഞ്ഞുകൊണ്ട് രഞ്ജു എത്തിയിരുന്നു. ഇപ്പോഴിതാ ജാന്‍മണിയുടെ ബിഗ് ബോസ് വീട്ടിലെ ഗെയിമിനെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജു.

Advertisements

ജാനു വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ്. നന്നായിട്ട് ഗെയിം കളിക്കും എന്ന പ്രതീക്ഷ ജാനുവില്‍ ഉണ്ടായിരുന്നു. ജാനുവിനെ മാനസികമായി വേദനിപ്പിച്ച ഒരുപാട് സംഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അത്തരത്തില്‍ ജാനു പെരുമാറിയത് രഞ്ജു പറഞ്ഞു.

ജാനു ഒരിക്കലും വ്യക്തിവൈരാഗ്യം ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കില്ല. തിരിച്ചുവരുമ്പോള്‍ അവളുടെ ലൈഫ് എങ്ങനെ ആയിരിക്കും എന്ന ടെന്‍ഷന്‍ എനിക്കുണ്ട്. അവള്‍ നല്ല രീതിയില്‍ ജീവിച്ചു പോയിക്കൊണ്ടിരുന്ന ഒരാളാണ്. ഈ ഷോയില്‍ പോയതുകൊണ്ട് മാത്രം അവള്‍ക്ക് കുറെ കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതാണ് ജാന്‍മണി എന്ന് ജനങ്ങള്‍ മനസ്സില്‍ കൊത്തിവെച്ച് കഴിഞ്ഞു.

ജാന്‍മണി ഷോയില്‍ പോകണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിതം നശിപ്പിക്കും എന്ന് പറഞ്ഞു ഷോയില്‍ നിന്നും ജാന്‍മണി ശപിച്ചതിനെ കുറിച്ചും രഞ്ജ സംസാരിച്ചു. ജാനു ഞാനും അടികൂടാറുണ്ട്. നിന്നെ ഞാന്‍ കാണിച്ചു തരാമെടി എന്നൊക്കെ പറയും. കുറച്ചുകഴിഞ്ഞ് ബേബി എവിടെയാ എന്ന് ചോദിച്ച് വരും രഞ്ജു പറഞ്ഞു

Advertisement