മകളുടെ ആ കഥാപാത്രമാണ് ഏറ്റവും ഇഷ്ടം; നീരജ പറയുന്നു

45

ആരാധകര്‍ ഏറെയാണ് നടി ദര്‍ശന രാജേന്ദ്രന്. ഈ താരം ചെയ്ത കഥാപാത്രമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ദര്‍ശനയുടെ അമ്മ നീരജ രാജേന്ദ്രനും കുറെ സിനിമകളിലൂടെ ഇപ്പോള്‍ മലയാളികളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ഫഹദിന്റെ പുതിയ ചിത്രം ആവേശത്തില്‍ നടന്റെ അമ്മയായി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

ഇപ്പോള്‍ തന്റെ പുതിയ സിനിമയെക്കുറിച്ചും ദര്‍ശനെക്കുറിച്ചും ആണ് നീരജ പറയുന്നത്. ദര്‍ശന പ്രമോട്ട് ചെയ്യുന്നത് കുറച്ച് കുറവാ. നമ്മള്‍ എന്തെങ്കിലും കാണിച്ചു കഴിഞ്ഞാല്‍ അവള്‍ പറയും മതി അമ്മ ആള്‍ക്കാര്‍ക്ക് ബോറടിക്കും എന്ന്. അവള്‍ കുറച്ച് സൗമ്യമായിട്ട് കാര്യങ്ങളെ കാണുന്ന ആളാണ്.

ഞാന്‍ ആണെങ്കില്‍ കയ്യും കാലും ഇട്ടാണ് വര്‍ത്തമാനം പറയുന്നത്. അപ്പോഴേ അവള്‍ പറയും അമ്മ മനസ്സില്‍ കണ്ടാല്‍ മതി ഡയലോഗ്. നമ്മള്‍ അത് മനസ്സില്‍ കാണുമ്പോള്‍ തന്നെ അത് വരും നീരജ് പറഞ്ഞു.

മകള്‍ അഭിനയിച്ചതില്‍ ജയ ജയ ജയ ജയഹയിലെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു. അതുപോലെ ഡിയര്‍ ഫ്രണ്ട് ഇഷ്ടപ്പെട്ട സിനിമയാണ് നീരജ പറഞ്ഞു. അതേസമയം ആവേശം സിനിമക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ ദര്‍ശന പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി എന്നാണ് ദര്‍ശനയുടെ കുറിപ്പില്‍ പറഞ്ഞത്.

Advertisement