പിറന്നാള്‍ ദിനത്തില്‍ തന്റെ ഭാര്യയുടെ ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ബഷീര്‍ ബഷി

49

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി തന്റെ ജീവിതകഥ പറഞ്ഞത്. അവിടം തൊട്ട് ബഷീറിനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തനിക്ക് രണ്ടു ഭാര്യമാര്‍ ഉള്ള കഥയും ബിഗ് ബോസ് വീട്ടില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു.

Advertisements

തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു എങ്കിലും പിന്നീട് ഈ താരത്തിനും ആരാധകര്‍ ഏറെയായി. ഇന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബഷീര്‍ എത്താറുണ്ട്.

ബഷീറിനും ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാര്‍ക്കും അതുപോലെ മക്കള്‍ക്കും സ്വന്തം യൂട്യൂബ് ചാനല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എല്ലാം ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ പിറന്നാള്‍. വലിയ ആഘോഷത്തോടുകൂടി തന്നെ പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ സമ്മാനമായി ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു ബഷീര്‍ .

സുഹാനയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ഇന്റര്‍നാഷണല്‍ ട്രിപ്പ് പോകണം എന്നത്. ആ ആഗ്രഹം ബഷീര്‍ സാധിച്ചു കൊടുത്തു. ഇപ്പോഴിതാ തായ്ലന്‍ഡിലേക്കുള്ള യാത്രയുടെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ കുടുംബം. തായ്ലന്‍ഡിലേക്ക് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കുവെച്ചത്. മസൂറയാണ് യാത്രയുടെ വിവരം ആരാധകരെ അറിയിച്ചത്.

 

Advertisement