ഭംഗിയുള്ള ഒത്തിരി പെണ്‍കുട്ടികളെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്, വെറുതേ ഹായ് മെസ്സേജ് അയക്കുന്നത് എനിക്ക് ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

46

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

Also Read:പിറന്നാള്‍ ദിനത്തില്‍ തന്റെ ഭാര്യയുടെ ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ബഷീര്‍ ബഷി

മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. താരത്തിന്റെ മാളികപ്പുറവും വലിയ ശ്രദ്ധനേടിയിരുന്നു. ജയ് ഗണേഷാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയെ കുറിച്ചും തന്റെ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വാട്‌സ്ആപ്പില്‍ താന്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ താന്‍ പെണ്‍കുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

Also Read:86 വയസ്സുവരെ ഒറ്റയ്ക്ക് താമസിച്ചു, ട്യൂമര്‍ ആയിരുന്നു ; മുത്തശ്ശിയെ കുറിച്ച് സൗഭാഗ്യ

തന്റെ പഴയ നമ്പര്‍ ലീക്കായതോടെയാണ് ഒത്തിരി പേര്‍ തന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തത്. വെറുതേ ഹായ് എന്നൊക്കെ മെസ്സേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തനിക്ക് ഇപ്പോള്‍ ഫോണില്‍ ഏറ്റവും ഇഷ്ടമുള്ള ഫീച്ചര്‍ ബ്ലോക്ക് ചെയ്യലാണെന്നും ഇപ്പോള്‍ താന്‍സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ലെന്നും താരം പറയുന്നു.

Advertisement