ഞങ്ങള്‍ കുട്ടിയെ ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്നാണ് പറയുന്നത്, മകള്‍ യുഎസിലും മകന്‍ യുകെയിലുമാണ്, ലേഖയും എംജി ശ്രീകുമാറും പറയുന്നു

51

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി.

Advertisements

പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:ഭംഗിയുള്ള ഒത്തിരി പെണ്‍കുട്ടികളെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്, വെറുതേ ഹായ് മെസ്സേജ് അയക്കുന്നത് എനിക്ക് ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്. പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എംജി ശ്രീകുമാറും ലേഖയും.

ഇടക്ക് ഇവരെ ചുറ്റിപ്പറ്റി ഏതാനും വിവാദങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കാര്യമാക്കിയിരുന്നില്ല. എല്ലാറ്റിനെയുംം ചിരിച്ചുകൊണ്ട് തള്ളൂകയായിരുന്നു ലേഖയും ശ്രീകുമാറും. ഒരു കൊറിയന്‍ കുട്ടിയുടെ മുഖം കാണിച്ച് ഇത് ശ്രീകുമാറിന്റെ മകളാണെന്നായിരുന്നു പ്രചരിച്ച ഒരു വാര്‍ത്ത.

Also Read:മകളുടെ ആ കഥാപാത്രമാണ് ഏറ്റവും ഇഷ്ടം; നീരജ പറയുന്നു

ഇത് കേള്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ചിരി വരുമെന്നായിരുന്നു ലേഖയും ശ്രീകുമാറും പറഞ്ഞത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ലേഖയുടെ മകള്‍ അമേരിക്കയിലാണെന്നും ഭര്‍ത്താവിന് ആപ്പിളില്‍ ജോലിയായിരുന്നുവെന്നും മകന്‍ യുഎഇയിലാണെന്നും ശ്രീകുമാര്‍ പറയുന്നുണ്ട്.

Advertisement