ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു, കരിയറും നാടും വീടുമെല്ലാം, അതിന്റെ ഫലം ഭീകരമായിരുന്നു, ജീവിതത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് ശാലു മേനോന്‍

50

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍.

Advertisements

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്. ഭര്‍ത്താവ് സജി ജി നാരുമായി അടുത്തിടെയാണ് താരം വിവാഹബന്ധം വേര്‍പിരിഞ്ഞത്.

Also Read:എന്റെ മോനേ, ഇതാടാ കേരള പോലീസ്, ജോഷിയുടെ വീട്ടില്‍ കയറിയ കള്ളനെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയ കേരള പോലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ്, കൈയ്യടി

സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ ഡാന്‍സ് വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും കരിയര്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ചും ശാലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തന്റെ അഹങ്കാരം കൊണ്ടാണ് താന്‍ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തതെന്നാണ് പുറമെ നിന്നും നോക്കുന്നവര്‍ കരുതുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണമാണെന്നും നമ്മളെ ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ സ്വന്തം ആവശ്യത്തിന് വേണ്ടിയോ ആയിരിക്കും ഇങ്ങനെ ബ്രേക്കെടുക്കുന്നതെന്നും ശാലു പറയുന്നു.

Also Read:പോരുന്നോ എന്റെ കൂടെ, ഒരുനോക്ക് കാണാനെത്തിയ ആരാധികയോട് മോഹന്‍ലാല്‍, ആരാധിക നല്‍കിയ മറുപടി കേട്ടോ, ഞെട്ടി താരം

താന്‍ ഒരുകാലത്ത് തന്റെ പങ്കാളിക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ തന്റെ ഫീല്‍ഡും നാടും വീടും എല്ലാം ഉപേക്ഷിച്ചുവെന്നും എന്നാല്‍ അതിന്റെ ഫലം ഭീകരമായിരുന്നുവെന്നും ഒത്തിരി കഷ്ടപ്പെട്ടുവെന്നും ശാലു മേനോന്‍ പറയുന്നു.

Advertisement