പോരുന്നോ എന്റെ കൂടെ, ഒരുനോക്ക് കാണാനെത്തിയ ആരാധികയോട് മോഹന്‍ലാല്‍, ആരാധിക നല്‍കിയ മറുപടി കേട്ടോ, ഞെട്ടി താരം

117

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയിലെ താരരാജാവ് തന്നെയാണ്. ഇന്നും നായക വേഷത്തില്‍ തിളങ്ങുന്ന മോഹന്‍ലാലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

മോഹന്‍ലാലിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ഭാര്യ സുചിത്രയും, മക്കളായ പ്രണവും വിസ്മയയും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് മോഹന്‍ലാലും സിനിമയിലെത്തിയിരുന്നു.

Also Read:ഏട്ടന്റെ ഈ സിനിമ ഒട്ടും ഇഷ്ടമായില്ല, ആദ്യഭാഗം കണ്ട് തിയ്യേറ്ററില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്, ഒട്ടും റിലേറ്റ് ചെയ്യാനാവില്ല, തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ഇപ്പോഴിതാ ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ലാലേട്ടന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തെ കാണാനായി എത്തിയ വയോധികയായ ആരാധികയും വീഡിയോയിലുണ്ട്.

ഷൂട്ട് കഴിഞ്ഞ് മോഹന്‍ലാല്‍ കാറിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് ആരാധിക അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നത്. തുടര്‍ന്ന് മോഹന്‍ലാലിന് കൈ നല്‍കി അദ്ദേഹത്തെ തലോടുകയും ചെയ്യുന്നുണ്ട്. അതുകണ്ട് പോരുന്നോ എന്റെ കൂടെയെന്ന് മോഹന്‍ലാല്‍ ആ വവയോധികയോട് ചോദിക്കുന്നുണ്ട്.

Also Read:കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി നടന്‍ സൂര്യയുടെ മകന്‍ , ദേവിന്റെ പ്രകടനം ഫോണില്‍ പകര്‍ത്തി താരം

അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ഇല്ല എന്നായിരുന്നു ആരാധിക മറുപടി നല്‍കിയത്. എന്നാല്‍ നാളെ കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കാറിലേക്ക് കയറി പോവുന്നതും കാണാം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Advertisement