എന്റെ മോനേ, ഇതാടാ കേരള പോലീസ്, ജോഷിയുടെ വീട്ടില്‍ കയറിയ കള്ളനെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയ കേരള പോലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ്, കൈയ്യടി

61

അടുത്തിടെയായിരുന്നു മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോഷിയുടെ വീട്ടില്‍ നിന്നും ഒരു കോടിയോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിന് പിന്നാലെ ജോഷി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisements

പരാതിയില്‍ കേസെടുത്ത പോലീസ് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ചയായിരുന്നു ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. മോഷ്ടാവിനെ 15 മണിക്കൂറുകള്‍ക്കകമാണ് പോലീസ് പിടികൂടിയത്.

Also Read:പോരുന്നോ എന്റെ കൂടെ, ഒരുനോക്ക് കാണാനെത്തിയ ആരാധികയോട് മോഹന്‍ലാല്‍, ആരാധിക നല്‍കിയ മറുപടി കേട്ടോ, ഞെട്ടി താരം

രാജ്യത്താകമാനം സമ്പന്ന വീടുകളെ കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് പോലീസിന്റെ വലയിലായത്. സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളെയും മൊബൈല്‍ ഫോണിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഇപ്പോഴിതാ സംഭവം നടന്നത് മണിക്കൂറുകള്‍ക്കം കള്ളനെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. കേരള പോലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയുള്‍പ്പെടെ പങ്കുവെച്ചായിരുന്നു സോഷ്യല്‍മീഡിയയിലൂടെ ഷാജി കൈലാസ് കേരള പോലീസിനെ അഭിനന്ദിച്ചത്.

Also Read:പോരുന്നോ എന്റെ കൂടെ, ഒരുനോക്ക് കാണാനെത്തിയ ആരാധികയോട് മോഹന്‍ലാല്‍, ആരാധിക നല്‍കിയ മറുപടി കേട്ടോ, ഞെട്ടി താരം

എന്റെ മോനേ, ഇതാടാ കേരള പോലീസ്, കേരള പോലീസിന് വലിയൊരു സല്യൂട്ട്, എന്നാണ് ഷാജി കൈലാസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം കേരള പോലീസിനെ അഭിനന്ദിച്ച് ജോഷിയും രംഗത്തെത്തിയിരുന്നു.

Advertisement